വാർത്ത കാണാന്‍ ആളില്ലേ? റേറ്റിങ് ഇടിഞ്ഞു: എങ്കിലും ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്, കൈരളിക്ക് നേട്ടം
മലയാളം വാർത്താ ചാനല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ അപ്രമാദിത്വം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. ഏറ്റവും പുതിയ ബാർക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് ന്യൂസിനെ മറികടക്കാന്‍ മറ്റ് ചാനലുകള്‍ക്ക് കഴിഞ്ഞില്ല. വാർത്താ ചാനല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ സമീപകാലത്ത് വലിയ ഇടിവാണ് ഉണ്ടായതെന്ന് റേറ്റിങ് വ്യക്തമാക്കുമ്പോഴും ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ തുടരുന്നു എന്നതാണ് ശ്രദ്ധേയം.
ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റ്
26 ആഴ്ചയിലെ ന്യൂസ് ചാനല്‍ റേറ്റിങ്ങില്‍ 85.78 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് 90.16 പോയിന്റായിരുന്നു. പ്രക്ഷേപണം ആരംഭിച്ച അന്ന് മുതല്‍ തന്നെ ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന ചാനലാണ് 24 ന്യൂസ്. റേറ്റിങില്‍ മറ്റ് പല ചാനലുകളേയും കടത്തിവെട്ടിയെങ്കിലും ഇത്തവണയും ഏഷ്യാനെറ്റിന് പിന്നില്‍ രണ്ടാമതായിട്ടാണ് ഫ്ലവേഴ്സ് നിലയുറപ്പിക്കുന്നത്.

26-ാം ആഴ്ചയില്‍ 79.05 പോയിന്റാണ് അവർക്ക് ലഭിച്ചിട്ടുള്ളത്. 25-ാം ആഴ്ചയില്‍ ഇത് 80.26 ആയിരുന്നു. മൂന്നാം സ്ഥാനത്ത് ഇത്തവണയും മനോരമയാണ്. 52.49 ആണ് അവർക്ക് ലഭിച്ച റേറ്റിങ്. 44.75 പോയിന്റുമായി മാതൃഭൂമി നാലാ സ്ഥാനത്തും 19.39 പോയിന്റുമായി ജനം ടിവി നാലാം സ്ഥാനത്തും തുടരുന്നു. അഞ്ചാം സ്ഥാനത്ത് കൈരളിയാണ്. ഈ ആഴ്ച നേരിയതെങ്കിലും നേട്ടമുണ്ടാക്കിയ ചാനല്‍ കൈരളി ന്യൂസ് ആണെന്ന് പറയേണ്ടി വരും. 25-ാം ആഴ്ചയില്‍ കൈരളിയുടെ റേറ്റിഹ് 18.67 ആയിരുന്നെങ്കില്‍ 26-ാം ആഴ്ചയിലേക്ക് എത്തുമ്പോള്‍ അത് 18.85 ആയി ഉയർന്നിട്ടുണ്ട്.
റേറ്റിങ് കുറയുന്നു
സമീപകാലത്തെ റേറ്റിങ് പരിശോധിക്കുമ്പോള്‍ വാർത്താ ചാനലകളുടെ റേറ്റിങ് വലിയ തോതില്‍ കുറഞ്ഞ് വരുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ നാലുമാസമായി നൂറു പോയിന്റുകള്‍ക്ക് മുകളില്‍ എത്താന്‍ ഒരു ചാനലുകള്‍ക്കും സാധിച്ചിട്ടില്ല. നേരത്തെ 150 നും 200 നും ഇടയില്‍ പോയിന്റുകള്‍ സ്വന്തമാക്കാന്‍ പല ചാനലുകള്‍ക്കും സാധിച്ചിരുന്നു.
വിനോദ ചാനലുകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏഷ്യനെറ്റ് മറ്റ് ചാനലുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. 668.96 -ാണ് ഈ 26-ാം വീക്കില്‍ ഏഷ്യാനെറ്റിന് ലഭിച്ചിരിക്കുന്നത്. 237 പോയിന്റുമായി ഫ്ലവേഴ്സ് ടിവിയും 225.34 പോയിന്റുമായി സീ കേരളവുമാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള മഴവില്‍ മനോരമയ്ക്ക് 218 ഉം സൂര്യക്ക് 193 പോയിന്റുമുണ്ട്. പിന്നാലെയുള്ള കൈരളി 151 പോയിനറും സ്വന്തമാക്കി.
സീരിയലുകളില്‍ ആര് മുന്നില്‍
സാന്ത്വനം, മൗനരാഗം, കുടുംബവിളക്ക്, ഗീത ഗോവിന്ദം, പത്തരമാറ്റ്, ബിഗ് ബോസ് സീസൺ 5 എന്നിവയാണ് കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സ്വന്തമാക്കി മലയാളത്തിലെ മികച്ച 5 ടിവി പ്രോഗ്രാമുകൾ. റൊമാൻചം മൂവി വേൾഡ് ടെലിവിഷൻ പ്രീമിയർ 6.48 ടിആർപിയും പ്രണയ വിലാസം പ്രീമിയർ 2.00 ഉം ടിആർപിയും സ്വന്തമാക്കി. സീരിയലുകളില്‍ സ്വാന്തനത്തിന് 12.26 പോയിന്റാണ് ലഭിച്ചത്.
ഏഷ്യാനെറ്റില്‍ മൗനരാഗം, കുടുംബവിളക്ക്, ഗീത ഗോവിന്ദം, പത്തരമാറ്റ് എന്നീ സീരിയലുകള്‍ യഥാക്രമം 11.97, 11.60, 10.82, 9.99 പോയിന്റുകള്‍ നേടി. ബിഗ് ബോസ് മലയാളം സീസണ് 5 ന് ലഭിച്ചിരിക്കുന്നത് 7.17 പോയിന്റാണ്. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന കാട്ടുറുമ്പ് 2 കുരുത്തക്കേട് അൺലിമിറ്റഡിന് 2.46 പോയിന്റാണുള്ളത്. തൊട്ടുപിന്നാലെ സുഗമോ ദേവിയുമുണ്ട്. സീ കേരളത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ശ്യാമാംഭരം, മിഴി രണ്ടിലും എന്നീ സീരിയലുകളാണ്. രണ്ടിനും 4 ന് മുകളില്‍ പോയിന്റുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications