കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് സർവ്വേയിൽ ബിജെപിയ്ക്ക് ലോട്ടറി, ട്വന്റിഫോർ സർവ്വേയിൽ ദാരിദ്ര്യം! ബിജെപി തന്ത്രങ്ങൾ പൊളിയുമോ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ എല്ലാം തകിടം മറിഞ്ഞിരുന്നു. അടുത്ത ഘട്ടത്തില്‍, നിയമസഭാ തിരഞ്ഞെടുപ്പ് ആയിരുന്നു പ്രതീക്ഷ. എന്നാല്‍ പുറത്ത് വന്ന രണ്ട് പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍ക്ക് സമാന സ്വഭാവമില്ല.

സ്വർണക്കടത്ത് കേസിൽ പിണറായിക്ക് ക്ലീൻ ചിറ്റ്, കേന്ദ്രത്തിനും മാധ്യമങ്ങൾക്കും തിരിച്ചടി- ഏഷ്യാനെറ്റ് സർവ്വേസ്വർണക്കടത്ത് കേസിൽ പിണറായിക്ക് ക്ലീൻ ചിറ്റ്, കേന്ദ്രത്തിനും മാധ്യമങ്ങൾക്കും തിരിച്ചടി- ഏഷ്യാനെറ്റ് സർവ്വേ

ഏഷ്യാനെറ്റ് സര്‍വേയിലെ ഒരു വിഭാഗത്തില്‍ ബിജെപിയും മുന്നില്‍;രണ്ടാമത് യുഡിഎഫ്,എല്‍ഡിഎഫ് ഏറെ പിന്നില്‍ഏഷ്യാനെറ്റ് സര്‍വേയിലെ ഒരു വിഭാഗത്തില്‍ ബിജെപിയും മുന്നില്‍;രണ്ടാമത് യുഡിഎഫ്,എല്‍ഡിഎഫ് ഏറെ പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേയും ട്വന്റിഫോര്‍ ന്യൂസിന്റെ കേരള പോള്‍ ട്രാക്കര്‍ സര്‍വ്വേയും ആണ് പുറത്ത് വന്നിട്ടുള്ളത്. ഏഷ്യാനെറ്റ് സര്‍വ്വേയാണ് ബിജെപിയ്ക്ക് അല്‍പമെങ്കിലും പ്രതീക്ഷ പകരുന്നത്. പരിശോധിക്കാം...

മൂന്ന് മുതല്‍ ഏഴ് വരെ

മൂന്ന് മുതല്‍ ഏഴ് വരെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ ലഭിച്ചേക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ ഫലം. അതിനര്‍ത്ഥം, മുന്ന് സീറ്റ് അവര്‍ ഏതാണ്ട് ഉറപ്പിക്കുന്നു എന്നാണ്. ഏഷ്യാനെറ്റ് സര്‍വ്വേഫലം ഏറെക്കുറേ ബിജെപിയ്ക്ക് അനുകൂലമാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു ആക്ഷേപം നേരത്തേ തന്നെ ഉയരുകയും ചെയ്തിരുന്നു.

മൂന്ന് മേഖലകള്‍

മൂന്ന് മേഖലകള്‍

ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രകാരം വടക്കന്‍ കേരളത്തില്‍ ബിജെപിയ്ക്ക് രണ്ട് മുതല്‍ നാല് സീറ്റുകള്‍ ലഭിക്കാം. മധ്യ കേരളത്തില്‍ പരമാവധി ഒരു സീറ്റ് ആണ് പ്രവചിക്കുന്നത്. തെക്കന്‍ കേരളത്തില്‍ ഒന്നുമുതല്‍ രണ്ട് സീറ്റ് വരേയും സര്‍വ്വേ പ്രവചിക്കുന്നു.

ഏഴിടത്ത്

ഏഴിടത്ത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ചത് കൂടാതെ ഏഴിടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളില്‍ ഇത് പിന്നേയും താഴേക്ക് പോയിരുന്നു. എങ്കില്‍ പോലും ഏഴിടത്ത് ജയിക്കാനുള്ള സാധ്യത ബിജെപി ഇപ്പോഴും കാണുന്നുണ്ട് എന്നാണ് വിവരം.

നിരാശപ്പെടുത്തി ട്വിന്റിഫോര്‍ സർവ്വേ

നിരാശപ്പെടുത്തി ട്വിന്റിഫോര്‍ സർവ്വേ

ബിജെപിയുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ക്കുന്നതായിരുന്നു ട്വന്റിഫോര്‍ ന്യൂസിന്റെ സര്‍വ്വേ ഫലം. പരമാവധി ഒന്നോ രണ്ടോ സീറ്റുകളില്‍ ബിജെപി ഒതുങ്ങും എന്നാണ് ഇവരുടെ പ്രവചനം. ര്‍വ്വേയില്‍ പങ്കെടുത്ത 16.9 ശതമാനം ആളുകള്‍ ആയിരുന്നു ബിജെപിയെ പിന്തുണച്ചത്.

ബിജെപിയ്ക്ക് നിര്‍ണായകം

ബിജെപിയ്ക്ക് നിര്‍ണായകം

ഈ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയതിന്റെ കണക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ തീര്‍ത്തേ മതിയാവൂ. സീറ്റ് നില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നിലവിലെ സംസ്ഥാന നേതൃത്വ കേന്ദ്ര നേതൃത്വം മാറ്റുമെന്നാണ് സൂചന.

ബാക്കിയാകുന്ന ഭയം

ബാക്കിയാകുന്ന ഭയം

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം സിറ്റിങ് സീറ്റ് ആയ നേമത്ത് മാത്രമാണ് ബിജെപിയ്ക്ക് ലീഡ് ഉള്ളത്. അതും നാമമാത്രമായ ലീഡ് ആണ് ഇവിടെ ഉള്ളത്. ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലങ്ങളില്‍ എല്ലാം ഇതിനേക്കാള്‍ ലീഡ് ഉണ്ട് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക്. നേമത്ത് ഇത്തവണ യുഡിഎഫ് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ അവിടത്തെ വിജയവും സംശയത്തിലാണ്.

പൊതുസ്വതന്ത്രർ

പൊതുസ്വതന്ത്രർ

പൊതു സ്വതന്ത്രരെ മുൻ നിർത്തി ഇത്തവണ തിരഞ്ഞെടുപ്പിൽ സാധ്യത വർദ്ധിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. മെട്രോ മാൻ ഇ ശ്രീധരൻ അടക്കമുള്ളവരെ പാർട്ടിയിൽ എത്തിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്. എന്നാൽ അത് വോട്ടായി പരിണമിച്ച് വിജയം സമ്മാനിക്കാനാകുമോ എന്നതിൽ ഇപ്പോഴും പാർട്ടിയ്ക്ക് ആശങ്കയുണ്ട്.

ചെന്നിത്തലയ്ക്ക് വെറും 5.2 മാര്‍ക്ക്, മുല്ലപ്പള്ളിയുടെ സ്ഥിതി അതിലും ദയനീയം; ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ ഫലംചെന്നിത്തലയ്ക്ക് വെറും 5.2 മാര്‍ക്ക്, മുല്ലപ്പള്ളിയുടെ സ്ഥിതി അതിലും ദയനീയം; ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ ഫലം

വടക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പം; മുസ്ലീം വോട്ടുകള്‍ വേരോടെ സിപിഎമ്മിന്, യുഡിഎഫിനെ കൈവിട്ട് മലബാര്‍വടക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പം; മുസ്ലീം വോട്ടുകള്‍ വേരോടെ സിപിഎമ്മിന്, യുഡിഎഫിനെ കൈവിട്ട് മലബാര്‍

English summary
Asianet News and Twentyfour News pre poll survey: BJP gets a mixed response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X