കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേകളില്‍ പിണറായിക്ക് ഭരണത്തുടര്‍ച്ച? സാധ്യതകള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

കേരളത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടന്‍ റിപ്പോര്‍ട്ടിങ്ങിലേക്ക് കടന്നുകഴിഞ്ഞു. ഈ നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ പ്രീ പോള്‍ സര്‍വ്വേ എന്ന അവകാശവാദവുമായി ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോറും രംഗത്തിറങ്ങിയിട്ടുണ്ട്. ഫെബ്രുവരി 21 ന് വൈകുന്നേരം ആറ് മണിമുതല്‍ ആണ് രണ്ട് കൂട്ടരും ഈ സര്‍വ്വേ ഫലം പുറത്ത് വിടുന്നത്.

എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?

'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്

എന്തായാരിക്കും ആ പ്രീ പോള്‍ സര്‍വ്വേഫലങ്ങളില്‍ ഉണ്ടാവുക എന്നത് സംബന്ധിച്ച് ഇപ്പോഴേ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് മുമ്പ് പുറത്ത് വന്ന, ദേശീയ മാധ്യമങ്ങളുടെ പ്രീ പോള്‍ സര്‍വ്വേകളില്‍ കേരളത്തില്‍ ഭരണ തുടര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നത്. പരിശോധിക്കാം...

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍

ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍

സീ ഫോറിനൊപ്പം ചേര്‍ന്ന് നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലം ആണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. കഴിഞ്ഞ ജൂലായിലും ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലുള്ള സര്‍വ്വേ ഫലം പുറത്ത് വിട്ടിരുന്നു. അന്നും സി-ഫോറിനൊപ്പമായിരുന്നു സര്‍വ്വേ. അന്ന് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കും എന്നായിരുന്നു പ്രവചനം..

ജനം തുറക്കുന്ന പിന്‍വാതിലോ മുന്‍ വാതിലോ

ജനം തുറക്കുന്ന പിന്‍വാതിലോ മുന്‍ വാതിലോ

ഇത്തവണ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രീ പോള്‍ സര്‍വ്വേ ഫലം എന്തായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജനം തുറക്കുന്നത് പിന്‍വാതിലോ, മുന്‍വാതിലോ എന്ന തലക്കെട്ടോടെയാണ് അവര്‍ സര്‍വ്വേയുടെ പരസ്യം തന്നെ കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിന് അനുകൂലമാകാത്ത ഒരു പ്രവചനം ആയിക്കും ഇത്തവണത്തെ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ എന്നാണ് ചിലരുടെ വിലയിരുത്തല്‍.

 ബിജെപിയ്ക്ക് കൂടുതല്‍

ബിജെപിയ്ക്ക് കൂടുതല്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ ഫലത്തില്‍ ഏറ്റവും അധികം പ്രതീക്ഷിക്കപ്പെടുന്നത് ബിജെപിയുടെ പ്രകടനം സംബന്ധിച്ച പ്രവചനം തന്നെ ആണ്. ബിജെപി ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കും എന്നത് തന്നെ ആയിരിക്കും ഇത് എന്നാണ് വിലയിരുത്തല്‍.

ട്വന്റിഫോറില്‍

ട്വന്റിഫോറില്‍

ഏഷ്യാനെറ്റ് ന്യൂസില്‍ പ്രീപോള്‍ സര്‍വ്വേ ഫലം സംപ്രേഷണം ചെയ്യുന്ന അതേ സമയത്ത് തന്നെ ആണ് ട്വന്റിഫോറിലെ സംപ്രേഷണവും. കേരള പോള്‍ ട്രാക്കര്‍ എന്ന് പേരിട്ട് മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് ട്വന്റിഫോര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഒറ്റയ്ക്ക് നടത്തിയ സര്‍വ്വേ

ഒറ്റയ്ക്ക് നടത്തിയ സര്‍വ്വേ

പുറത്ത് നിന്നുള്ള ഏജന്‍സികളുടെ സഹായം സ്വീകരിക്കാതെയാണ് ഈ സര്‍വ്വേ തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിവരം. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ദൃശ്യമാധ്യമം ഏറ്റവും അധികം വോട്ടര്‍മാരെ നേരിട്ട് കണ്ട് നടത്തിയ അഭിപ്രായ സര്‍വ്വേ ഫലം ആണിത് എന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്തവണ മത്സരം പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ തന്നെ ആയിരിക്കും. കഴിഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയിലും അങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങള്‍. നേരിയ മുന്‍തൂക്കം പിണറായി വിജയന് രണ്ട് സര്‍വ്വേകളും നല്‍കാന്‍ ആണ് സാധ്യത.

ജോസ് കെ മാണി

ജോസ് കെ മാണി

ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമോ എന്നത് തന്നെ ആയിരിക്കും മുന്നണികളെ സംബന്ധിച്ച് സര്‍വ്വേകളിലെ പ്രധാന ചോദ്യങ്ങളില്‍ ഒന്ന്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍, അത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന നിലയില്‍ തന്നെ ആയിരിക്കും ഭൂരിപക്ഷ പ്രവചനം എന്നാണ് വിലയിരുത്തല്‍.

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍ എന്‍സിപിയും എല്‍ഡിഎഫും വിട്ട് യുഡിഎഫില്‍ ചേക്കേറിയതും പ്രധാന രാഷ്ട്രീയ വിഷയമാകും. പാലായെ മാത്രം പ്രത്യക്ഷത്തില്‍ ബാധിക്കുന്ന ഈ വിഷയത്തിന്, സംസ്ഥാന രാഷ്ട്രീയത്തില്‍ പരോക്ഷ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

പിന്‍വാതില്‍ നിയമനങ്ങളും താത്കാലിക്കാരെ സ്ഥിരപ്പെടുത്തുന്നതും പിഎസ് സി ഉദ്യോഗാര്‍ത്ഥികളും സമരവും എല്ലാം ഈ സര്‍വ്വേയില്‍ കടന്നുവരുമോ എന്ന് കൂടി അറിയണം. എന്തായാലും മണിക്കൂറുകള്‍ കൂടി കാത്തിരുന്നാല്‍ രണ്ട് ചാനലുകളുടേയും തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങള്‍ നേരിട്ട് അറിയാം.

'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം

പൊങ്കാല ചോദിച്ചുവാങ്ങി സന്ദീപ് വാര്യര്‍! ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം നോട്ട് നിരോധനമെന്ന്... ശുഭം!!!പൊങ്കാല ചോദിച്ചുവാങ്ങി സന്ദീപ് വാര്യര്‍! ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം നോട്ട് നിരോധനമെന്ന്... ശുഭം!!!

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

English summary
Asianet News and Twentyfour News pre poll surveys to be released by today evening, Will LDF get an edge?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X