കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്റേത് മികച്ച ഭരണമെന്ന് ഏഷ്യാനെറ്റ് സർവ്വേ; കൊവിഡ് പ്രതിരോധത്തിലും പിണറായിക്ക് പ്ലസ് മാർക്ക്

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്‍റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ഏഷ്യാനെറ്റ് സീഫോർ പ്രീ പോൾ സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത 45 ശതമാനം പേരാണ് മുഖ്യമന്ത്രിയുടെ ഭരണം മികച്ചതാണെന്ന് വിലയിരുത്തിയത്.കൊവിഡ് പ്രതിരോധത്തിലും പിണറായിയുടെ പ്രവർത്തനം മികച്ചതാണെന്ന് സർവ്വേയിൽ പങ്കെടുത്ത 27 ശതമാനം പേർ വിലയിരുത്തി. സർവ്വേയിലെ മറ്റ് വിവരങ്ങൾ ഇങ്ങനെ

pinarayi Vijayan

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

3 ചോദിച്ച് ജോസ്, 1 നൽകി സിപിഎം.. തിരുവമ്പാടിയിൽ ധാരണ ഇങ്ങനെ..ജോസഫ് തോണിപ്പാറ സ്ഥാനാർഥി?3 ചോദിച്ച് ജോസ്, 1 നൽകി സിപിഎം.. തിരുവമ്പാടിയിൽ ധാരണ ഇങ്ങനെ..ജോസഫ് തോണിപ്പാറ സ്ഥാനാർഥി?

കേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രംകേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രം

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

ഏറ്റവും മികച്ച നേട്ടം

ഏറ്റവും മികച്ച നേട്ടം

സർവ്വേയിൽ പങ്കെടുത്ത 11 ശതമാനം പേർ പിണറായിയുടെ പ്രവർത്തനം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 24 ശതമാനം പേർ തൃപ്തികരമെന്ന് വിലയിരുത്തിയപ്പോൾ 31 ശതമാനം പേർ പിണറായിയുടെ പ്രവർത്തനം മോശമാണെന്ന അഭിപ്രായമാണെന്ന് പങ്കുവെച്ചത്. സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണ് എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും മികച്ച നേട്ടമായി സർവ്വേയിൽ വിലയിരുത്തപ്പെട്ടത്. 34 ശതമാനം പേരാണ് ഭക്ഷ്യകിറ്റെന്ന് അഭിപ്രായപ്പെട്ടത്.

ക്ഷേമ പെൻഷൻ വർധിപ്പിച്ചത്

ക്ഷേമ പെൻഷൻ വർധിപ്പിച്ചത്

ക്ഷേമ പെൻഷൻ വർധിപ്പിച്ചതെന്ന് 27 ശതമാനം പേരും കൊവിഡ് പ്രതിരോധം എന്ന് 18 ശതമാനം പേരും പ്രളയ ദുരിതാശ്വാസം എന്ന് 9 ശതമാനം പേരും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയത് - 3 ശതമാനം,ആരോഗ്യരംഗത്തെ മികച്ച സൗകര്യങ്ങൾ - 3 ശതമാനം,അടിസ്ഥാന സൗകര്യവികസനം - 2 ശതമാനം,ക്രമസമാധാന പാലനം - 1 ശതമാനം, മറ്റുള്ളവ - 3 ശതമാനം എന്നിങ്ങനെയാണ് അഭിപ്രായങ്ങൾ .

കൊവിഡ് പ്രതിരോധം

കൊവിഡ് പ്രതിരോധം

കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം വളരെ മികച്ചതാണെന്ന് 18 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 27 ശതമാനം പേർ മികച്ചതെന്നും 31 ശതമാനം പേർ തൃപ്തികരമെന്നും 24 ശതമാനം പേർ മോശം എന്നും വിലയിരുത്തി.അതേസമയം എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ പരാജയമായി ശബരിമല വിഷയമാണ് സർവ്വേയിൽ കണ്ടെത്തിയത്.

ശബരിമല വിഷയത്തിൽ

ശബരിമല വിഷയത്തിൽ

വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് 34 ശതമാനം പേരാണ് വിലയിരുത്തിയത്. അടിസ്ഥാനസൗകര്യങ്ങള്‍, റോഡ് വിഷയത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് 29 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പിഎസ്.സി വിഷയത്തില്‍ പരാജയമാണെന്ന് 16 ശതമാനവും തൊഴിലില്ലായ്മയില്‍ പരാജയമാണെന്ന് 9 ശതമാനവും അഴിമതിയെന്ന് 9 ശതമാനം പേരും അഭിപ്രായപ്പെട്ടു.

കൊവിഡാനന്തര സാമ്പത്തിക അവസ്ഥ

കൊവിഡാനന്തര സാമ്പത്തിക അവസ്ഥ

കൊവിഡാനന്തര സാമ്പത്തിക അവസ്ഥയെ മികച്ച രീതിയില്‍ ആര്‍ക്കാണ് കൈകാര്യം ചെയ്യാന്‍ സാധിക്കുക എന്ന ചോദ്യത്തിന് എല്‍ഡിഎഫ് ആണെന്ന് 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. 35 ശതമാനം യുഡിഎഫിനെ പിന്തുണച്ചപ്പോൾ 16 ശതമാനം പേരാണ് ബിജെപിയെ പിന്തുണച്ചത്.

English summary
Asianet Pre Poll Survey; CM pinarayi vijayan's performance as cm is excellent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X