കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശന വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ? ഇല്ലെന്ന് വോട്ടർമാർ, ഏഷ്യാനെറ്റ് സർവേ

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള സുപ്രീം കോടതി വിധി വന്ന ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞടുപ്പാണിത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ ശബരിമല സ്ത്രീ പ്രവേശന വിഷയം സ്വാധീനിക്കുമോ എന്നകാര്യത്തിൽ ആശങ്കയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രീ പോൾ സർവ്വേ പുറത്തുവന്നിട്ടുള്ളത്.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

തൃശൂരില്‍ പത്മജ ജയിക്കുമെന്ന് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേ; ഇഞ്ചോടിഞ്ച് പോരാട്ടം, സുരേഷ് ഗോപി രണ്ടാമത്തൃശൂരില്‍ പത്മജ ജയിക്കുമെന്ന് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേ; ഇഞ്ചോടിഞ്ച് പോരാട്ടം, സുരേഷ് ഗോപി രണ്ടാമത്

 തിരഞ്ഞെടുപ്പിൽ സ്വാധീനം

തിരഞ്ഞെടുപ്പിൽ സ്വാധീനം


ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് വോട്ടർമാർക്കിടയിൽ എത്രത്തോളം സ്വീകാര്യതയുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടർ സർവേ പരിശോധിക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയം തിരഞ്ഞെടുപ്പിൽ ഘടമകമല്ലെന്നാണ് സർവേയിൽ പങ്കെടുത്ത 50 ശതമാനം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ ശബരിമല സ്ത്രീ പ്രവേശനം തിരഞ്ഞെടുപ്പിൽ ഘടകമായിത്തീരൂമെന്ന് 49 ശതമാനം പേരും അഭിപ്രായപ്പെട്ടു.

 പ്രതിഫലിക്കും

പ്രതിഫലിക്കും

ശബരിമല സ്ത്രീപ്രവേശന വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് 12 പേരും അറിയില്ലെന്നാണ് മറുപടി നൽകിയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സവർണ്ണ ഹിന്ദുക്കൾ ഇടതുമുന്നണിക്ക് എതിരായാണോ ഇപ്പോഴും നിലകൊള്ളുന്നതെന്ന ചോദ്യത്തിന് ആണെന്നാണ് 47 ശതമാനം പേരും മറുപടി നൽകിയത്. അല്ലെന്ന് 39 ശതമാനം പേരും മറുപടി നൽകിയിട്ടുണ്ട്. അറിയില്ലെന്നാണ് 14 ശതമാനം പേരും മറുപടി നൽകിയത്.

അകൽച്ചയിലെന്ന്

അകൽച്ചയിലെന്ന്

അതേ സമയം ശബരിമല വിഷയത്തിൽ സവർണ്ണ ഹിന്ദു വിഭാഗം ഇപ്പോഴും ഇടത് മുന്നണിയ്ക്ക് എതിരാണോ എന്ന ചോദ്യത്തിന് മുന്നോക്ക ഹിന്ദുക്കളിൽ നിന്നും സർവേ അഭിപ്രായം തേടി. 55 ശതമാനം പേരും എതിരാണെന്ന അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ അകൽച്ചയില്ലെന്ന് 34 ശതമാനം പേരും തുറന്നു സമ്മതിച്ചു. 11 ശതമാനേ പേർ അറിയില്ലെന്ന മറുപടിയാണ് നൽകിയത്.

 പ്രചാരണ വിഷയം

പ്രചാരണ വിഷയം


തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയും എൽഡിഎഫും ശബരിമല കേന്ദ്രീകരിച്ച് പ്രകടനപത്രികയിൽ വാഗ്ധാനങ്ങൾ മുന്നോട്ടുവെച്ചിരുന്നു. കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്നാണ് എൻഡിഎ മുന്നോട്ടുവെച്ചിട്ടുള്ള വാഗ്ധാനം. യുഡിഎഫും ഇതിന് സമാനമായ വാഗ്ധാനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

ക്യൂട്ട് ലുക്കിൽ പായൽ രാജ്പുത്- ചിത്രങ്ങൾ

English summary
Asianet pre poll survey predicts sabarimala woman entry never influence assembly poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X