കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കന്‍ കേരളത്തിലും എൽഡിഎഫ്; പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേ

Google Oneindia Malayalam News

തിരുവനന്തപുരം; തെക്കൻ കേരളത്തിൽ കൂടുതൽ സീറ്റ് ലഭിക്കുന്നവർ അധികാരം പിടിക്കുമെന്നാണ് സംസ്ഥാനത്തെ ചരിത്രം. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മേഖലയിലെ നാല് ജില്ലകൾ ലക്ഷ്യം വെച്ച് മുന്നേറാൻ ഒരുങ്ങുകയാണ് യുഡിഎഫ്. എന്നാൽ മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഇത്തവണയും ഇവിടെ കനത്ത തിരിച്ചടി തന്നെ യുഡിഎഫ് നേരിടുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. സർവ്വേയിലെ വിവരങ്ങൾ ഇങ്ങനെ

നാല് ജില്ലകൾ

നാല് ജില്ലകൾ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ആകെ 39 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ ഇതിൽ ആറ് മണ്ഡലങ്ങളിൽ യുഡിഎഫിന് ജയിക്കാൻ സാധിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് നാലും ആലപ്പുഴയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഓരോ സീറ്റുകള് വീതവുമാണ് ലഭിച്ചിരുന്നത്.

2016 ൽ നേടിയത്

2016 ൽ നേടിയത്

ആലപ്പുഴയിൽ 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനിലൂടെ അരൂർ മണ്ഡലം കൂടി കോൺഗ്രസിന് നേടാൻ സാധിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പാർട്ടിക്ക് നഷ്ടമായി. കെ മുരളീധരൻറെ സീറ്റായിരുന്ന വട്ടിയൂർക്കാവായിരുന്നു കോൺഗ്രസിന് നഷ്ടമായത്.പത്തനംതിട്ടിയിൽ അടൂർ പ്രകാശിന്റെ കോന്നിയും കോൺഗ്രസിന് നഷ്ടമായിരുന്നു.

കൊല്ലത്തും

കൊല്ലത്തും

കൊല്ലത്ത് ആകെയുള്ള 11 സീറ്റും എൽഡിഎഫ് ആയിരുന്നു 2016 ൽ പിടിച്ചെടുത്തത്. ഈ സാഹചര്യത്തിൽ നാല് ജില്ലകളിൽ നിന്നായി കുറ‍ഞ്ഞത്22 സീറ്റുകളെങ്കിലും നേടി അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫിൽ നടക്കുന്നത്. എന്നാൽ യുഡിഎഫ് പ്രതീക്ഷകളെ അസ്ഥാനത്താക്കി മേഖലയിൽ കനത്ത തിരിച്ചടി തന്നെ മുന്നണി നേരിടുമെന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്.

12 മുതൽ 14 വരെ

12 മുതൽ 14 വരെ

യുഡിഎഫിന് 12 മുതൽ 14 വരെ സീറ്റുകൾ വരെ കിട്ടിയേക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 24 മുതൽ 26 വരെ സീറ്റുകളാണ് എൽഡിഎഫിന് പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് ഒന്ന് മുതൽ രണ്ട് സീറ്റുകൾ വരെയും പ്രവചിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരത്ത് നേമത്ത് മാത്രമാണ് ബിജെപി അധികാരത്തിൽ ഉളളത്.

വോട്ടുവിഹിതം

വോട്ടുവിഹിതം

എൽഡിഎഫ് -41, യുഡിഎഫ് - 37, എൻഡിഎ -20 എന്നിങ്ങനെയാണ് വിവിധ പാര്‍ട്ടികൾക്ക് പ്രവചിക്കുന്ന വോട്ടുവിഹിതം.സർവ്വേയിൽ വടക്കൻ കേരളത്തിലും എൽഡിഎഫിന് മുൻതൂക്കമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 32 മുതൽ 34 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.യുഡിഎഫ് 24 മുതൽ 26 സീറ്റുകൾ നേടുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്.

എൽഡിഎഫിന് ഭരണതുടർച്ച

എൽഡിഎഫിന് ഭരണതുടർച്ച

അതേസമയം മധ്യകേരളത്തിൽ യുഡിഎഫിനാണ് സർവ്വേയിൽ മുൻതൂക്കം.ഇതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാനത്ത് എൽഡിഎഫ് ഭരണതുടർച്ച നേടിയേക്കുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്. 72 മുതൽ 78 വരെ സീറ്റുകളാണ് എൽഡിഎഫിന് സർവ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 59 മുതൽ 65 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്.

സര്‍വേയില്‍ യുഡിഎഫിന് ഞെട്ടല്‍; മുസ്ലിം വിഭാഗത്തിന് യുഡിഎഫിനേക്കാള്‍ വിശ്വാസം എല്‍ഡിഎഫിനെസര്‍വേയില്‍ യുഡിഎഫിന് ഞെട്ടല്‍; മുസ്ലിം വിഭാഗത്തിന് യുഡിഎഫിനേക്കാള്‍ വിശ്വാസം എല്‍ഡിഎഫിനെ

സോളാർ ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാവും; കോൺഗ്രസിനെ ഞെട്ടിച്ച് ഏഷ്യാനെറ്റ് സർവ്വേസോളാർ ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാവും; കോൺഗ്രസിനെ ഞെട്ടിച്ച് ഏഷ്യാനെറ്റ് സർവ്വേ

ജനോപകാരപ്രദമായ പദ്ധതികൾ വെട്ടി സർക്കാർ നടത്തുന്നത് വ്യാജ പ്രചരണം; ഉമ്മൻ ചാണ്ടിജനോപകാരപ്രദമായ പദ്ധതികൾ വെട്ടി സർക്കാർ നടത്തുന്നത് വ്യാജ പ്രചരണം; ഉമ്മൻ ചാണ്ടി

കിറ്റ് ഹിറ്റ് ആയി... പക്ഷേ, പിണറായിയുടെ ഏറ്റവും വലിയ പരാജയം എന്ത്? ഏഷ്യാനെറ്റ് സര്‍വ്വേയുടെ കണ്ടെത്തല്‍കിറ്റ് ഹിറ്റ് ആയി... പക്ഷേ, പിണറായിയുടെ ഏറ്റവും വലിയ പരാജയം എന്ത്? ഏഷ്യാനെറ്റ് സര്‍വ്വേയുടെ കണ്ടെത്തല്‍

കോൺഗ്രസിനെ വെട്ടിലാക്കി ഷമ മുഹമ്മദ്, 'കോണ്‍ഗ്രസുകാര്‍ക്ക് താന്‍ എഐസിസിക്കാരി അല്ല'കോൺഗ്രസിനെ വെട്ടിലാക്കി ഷമ മുഹമ്മദ്, 'കോണ്‍ഗ്രസുകാര്‍ക്ക് താന്‍ എഐസിസിക്കാരി അല്ല'

English summary
asianet pre poll survey predicts victory for LDF in Southern Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X