കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച, 78 സീറ്റുകള്‍ വരെ ലഭിക്കും, 41 ശതമാനം വോട്ടെന്ന് സര്‍വേ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഏഷ്യാനെറ്റ് സര്‍വേ. 72 മുതല്‍ 78 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. യുഡിഎഫിന് 59 മുതല്‍ 65 സീറ്റ് വരെ ലഭിക്കും. എന്‍ഡിഎ മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടും. അതേസമയം വോട്ടുശതമാനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 41 ശതമാനം എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫിന് 39 ശതമാനം വോട്ടും ലഭിക്കും. ബിജെപിക്ക് 18 ശതമാനം വോട്ടാണ് നേടാനാവുകയെന്നും സര്‍വേ പറയുന്നു. 2016ല്‍ ഇടതുമുന്നണി 91 സീറ്റുകളാണ് നേടിയത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് സാധിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

1

കേരളത്തില്‍ ഭരണം നിലനിര്‍ത്താനുള്ള അപൂര്‍വ അവസരം കൂടിയാവും ഇതോടെ പിണറായിക്ക് ലഭിക്കുക. അതേസമയം തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലായുള്ള പോരാട്ടത്തിലും എല്‍ഡിഎഫിന് തന്നെ മുന്നേറ്റമുണ്ടാക്കും. 24 മുതല്‍ 26 സീറ്റുകള്‍ തെക്കന്‍ മേഖലയില്‍ എല്‍ഡിഎഫ് നേടും. കഴിഞ്ഞ തവണ മുപ്പതിലേറെ സീറ്റുകള്‍ എല്‍ഡിഎഫ് നേടിയിരുന്നു. ഇത്തവണ അതില്‍ ചില ഇടിവുണ്ടാകും. അതേസമയം യുഡിഎഫിന് 12 മുതല്‍ 14 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎയ്ക്ക് ഒന്നോ പരമാവധി രണ്ടോ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ ആഞ്ഞുപിടിച്ചിട്ടും ഭരണം പിടിക്കുന്ന തലത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിട്ടില്ല എന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്.

അടുത്ത മുഖ്യമന്ത്രി ആരായിരിക്കണം എന്ന കാര്യത്തിലും മികച്ച പിന്തുണയാണ് പിണറായി വിജയന് ലഭിച്ചത്. 39 ശതമാനം പേരും അദ്ദേഹത്തെ പിന്തുണച്ചു. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി മുന്നിലെത്തി. 18 ശതമാനം അദ്ദേഹത്തെ പിന്തുണച്ചു. എല്ലാവരെയും ഞെട്ടിച്ച് ശശി തരൂരാണ് മൂന്നാം സ്ഥാനത്ത്. ഒമ്പത് ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേക്കാള്‍ നേട്ടം തരൂരിനുണ്ടായി. കെകെ ശൈലജ ഏഴ് ശതമാനം പിന്തുണയുമായി നാലാം സ്ഥാനത്തെത്തി. രമേശ് ചെന്നിത്തലയ്ക്കും കെ സുരേന്ദ്രനും ആറ് ശതമാനം വോട്ട് വെച്ചാണ് കിട്ടിയത്. മുല്ലപ്പള്ളിയെ നാല് ശതമാനവും കുഞ്ഞാലിക്കുട്ടിയെ രണ്ട് ശതമാനവും പിന്തുണച്ചു.

ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് ഹിന്ദു വോട്ടര്‍മാരില്‍ 44 ശതമാനം ഇല്ല എന്നാണ് പറഞ്ഞത്. ഉണ്ടെന്ന് 29 ശതമാനം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പാളിച്ച ഉണ്ടെന്ന് 44 ശതമാനം പേര്‍ പറഞ്ഞു. ഇല്ലെന്ന് 40 ശതമാനം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഹിന്ദു വിഭാഗത്തെ ദോഷകരമായി ബാധിച്ചെന്ന് 44 ശതമാനം പേര്‍ പറഞ്ഞു. ഇല്ലെന്ന് 38 ശതമാനവും അഭിപ്രായപ്പെട്ടു. അതേസമയം വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് 32 മുതല്‍ 34 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. മലബാറില്‍ യുഡിഎഫിന് 24 മുതല്‍ 26 സീറ്റ് വരെയാണ് പ്രവചിക്കുന്നത്.

English summary
asianet survey predicts ldf will win assembly election with 78 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X