പാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലി
കൊച്ചി: ഡബ്ല്യുസിസി നിര്‍ദേശിച്ച പല കാര്യങ്ങളോടും യോജിപ്പുണ്ടെന്ന് നടന് ആസിഫലി. അമ്മയില്‍ ഡബ്യുസിസി നിര്‍ദേശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ആസിഫലി ഇക്കാര്യത്തെ പിന്തുണച്ചത്. നേരത്തെ അമ്മയില്‍ നിന്ന് വിട്ടുപോയ നടിമാരെ തിരിച്ച് കൊണ്ടുവരണമെന്നും ആസിഫലി നിര്‍ദേശിച്ചിരുന്നു. ദ ക്യൂവിന് നല്കിയ അഭിമുഖത്തിലായിരുന്നു ആസിഫലി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
ഡബ്ല്യുസിസി ഉന്നയിച്ചപ്പോഴാണ് പല വിഷയങ്ങളും സിനിമാ സെറ്റുകളില്‍ കുറച്ചാളുകള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് തനിക്ക് മനസ്സിലായത്. അത് നടപ്പാക്കിയെടുക്കാന്‍ ശ്രമിച്ചതില്‍ ഡബ്ല്യുസിസിയോട് തനിക്ക് ബഹുമാനമുണ്ട്. അതെല്ലാം നടപ്പാക്കേണ്ട കാര്യമാണെന്നും ആസിഫലി പറഞ്ഞിരുന്നു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് അമ്മ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

ആവശ്യമില്ലാത്തൊരു വാശി രണ്ട് പക്ഷത്തുമുണ്ടെന്ന് ആസിഫലി പറയുന്നു. രണ്ട് പക്ഷത്ത് നിന്നും ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാതെ മുന്നോട്ട് പോകുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ ഡബ്ല്യുസിസിമുന്നോട്ട് വെച്ച മിനിമലായിട്ടുള്ള കാര്യങ്ങളുമുണ്ട്. അതായത് കാരവന്സും ബാത്ത്റൂമുകളും പ്രൊവൈഡ് ചെയ്ത് കൊടുക്കുക എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. പാര്‍വതിയോട് ഏറ്റവും ബഹുമാനം തോന്നിയ കാര്യമുണ്ട്. ഞാന്‍ എക്സ്ക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരിക്കുന്ന ഒരു ജനറല്‍ ബോഡിയില്‍, പാര്‍വതി ഒരു പേപ്പറില്‍ സൈന്‍ കളക്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. കാരവന്‍സ് പ്രൊവൈഡ് ചെയ്യണമെന്നായിരുന്നു അതില്‍ ആവശ്യപ്പെട്ടിരുന്നത്.

അന്ന് ആ പറഞ്ഞതിന്റെ സീരിയസ്നെസ് എന്താണെന്ന്, എന്റെ മെച്ച്യൂരിറ്റി ലെവല്‍ വെച്ച് എനിക്ക് മനസ്സിലായിരുന്നില്ല. ഈ സംഭവത്തിന് ശേഷം ഞാന്‍ ലൊക്കേഷനില്‍ അക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒരു സെറ്റിലെ മുന്‍നിര താരങ്ങള്‍ക്ക് മാത്രമാവും ഒരു പേഴ്സണല്‍ വാനിറ്റി വാന്‍ സൗകര്യമുള്ളത്. ബാക്കിയുള്ളവരെല്ലാം ലൊക്കേഷനില്‍ ഷൂട്ടിന് പോകുന്ന വീടുകളാണ് ഈ സ്ത്രീകള്‍ ഡ്രസ് മാറാന്‍ അടക്കം ഉപയോഗിക്കുന്നത്. ഇത്രയും ടെക്നോളജിക്കലി അഡ്വാന്സായൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അപ്പോള്‍ നമ്മള് കുറച്ച് കൂടെ സൗകര്യം നമ്മള് അവര്‍ക്ക് ചെയ്ത് കൊടുക്കണമെന്നും ആസിഫലി ആവശ്യപ്പെട്ടു.

ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ അങ്ങനെയുള്ള കാര്യങ്ങള്‍ വരുന്നതിനോട് വലിയ ബഹുമാനമുണ്ട്. ബാക്കി വലിയ കാര്യങ്ങളെ കുറിച്ചൊന്നും ഞാന്‍ അഭിപ്രായം പറയുന്നില്ലെന്നും ആസിഫ് പറഞ്ഞു. അസോസിയേഷന് തലത്തിലാണ് ഈ ചര്‍ച്ചകളൊക്കെ നടക്കുന്നത്. അല്ലാതെ യുവതാരങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. സംസാരിച്ച് സംസാരിച്ച് മനസ്സിലാക്കി കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ നമ്മള് പരിഹരിക്കുന്നുണ്ട്. അമ്മയിലെ പ്രശ്നങ്ങള്‍ ഞാന്‍ വ്യക്തിപരമായിട്ടല്ല മറുപടി നല്‍കേണ്ടത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയ്ക്ക് നടപടിയെടുക്കുന്നതില്‍ എന്തോ എവിടെയോ ഒരു മിസിംഗ് ഉണ്ടെന്നും നടി വ്യക്തമാക്കി.

നമ്മള് നിങ്ങള്‍ എന്ന വേര്‍തിരിവ് സംഘടനയ്ക്കുള്ളില്‍ വന്നിട്ടുണ്ട്. ഞാന്‍ വളരെ അഭിമാനത്തോടെ കണ്ടിരുന്ന സംഘടനയാണ്. ആ സംഘടനയ്ക്ക് അതിലും മനോഹരമായ ഒരു പേര് ഇടാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന എല്ലാവര്‍ക്കുമൊപ്പം നിന്നിരുന്നയാളാണ് ഞാന്‍. പെട്ടെന്നാണ് ഈ തരം തിരിക്കല്‍ വരുന്നത്. അതേസമയം അമ്മയിലെ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിയില്‍ നിന്നും മാലാ പാര്‍വതി, കുക്കു പരമേശ്വരന്, ശ്വേത മേനോന് എന്നിവര്രാജി വെക്കാന്‍ പാടില്ലായിരുന്നുവെന്നും ആസിഫലി പറഞ്ഞു. പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ ഐസിസിയില്‍ നിന്ന് തന്നെ പോരാടണമായിരുന്നു എന്നും ആസിഫലി വ്യക്തമാക്കി.

അമ്മയില്‍ എന്തെങ്കില് മാറ്റത്തിനുള്ള ഓപ്ഷനുണ്ടെങ്കില്‍ അതിന് തീര്‍ച്ചയായും പ്രേരിപ്പിക്കും. പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് വരുന്നത്. പറയുന്ന സ്റ്റേറ്റ്മെന്റ്സിന്റെ പല രീതിയിലുള്ള വേര്‍ഷന്‍സാണ് പുറത്തുവരുന്നത്. അതുകൊണ്ട് ഒരു തീരുമാനമെടുക്കാനും പറയാനും സാധിക്കുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസ് ഭയങ്കര ഷോക്കിംഗായിരുന്നു. നമുക്ക്അറിയാവുന്ന ഒരാള്‍ക്ക് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല. അന്ന് മുതല്‍ വിശ്വസിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ല നടക്കുന്നത്. ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നത് പുതിയ തീരുമാനമായിരുന്നു.അതിന്റെ പ്രവര്‍ത്തനങ്ങളും മനസ്സിലാക്കി വരുന്നതേയുള്ളൂ. പ്രശ്നങ്ങളുണ്ടെങ്കില്‍ അവര്‍ ഫൈറ്റ് ചെയ്യണമായിരുന്നുവെന്നും ആസിഫലി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications