കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിക്രൂട്ട്മെന്‍റ് റാലിക്ക് സ്റ്റേഡിയം ഉപയോഗിക്കരുതെന്ന് പ്രതിരോധ മന്ത്രിയോട് ആവശ്യപ്പെട്ടു: മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ഈ മാസം 26 മുതൽ മാർച്ച് 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന സൈനിക റിക്രൂട്ട്മെന്‍റ് റാലിക്ക് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയം ഉപയോഗിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് വിദേശകാര്യ ,പാർലമെന്‍ററി കാര്യ സഹമന്ത്രി വി.മുരളീധരൻ കത്ത് അയച്ചു. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ നടത്താൻ അനുസൃതമായ രീതിയിൽ ഫിഫയുടെയും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെയും മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ചതാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ? പി എസ് സി സമരനായിക ലയ രാജേഷ് വൺ ഇന്ത്യയോട്തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ? പി എസ് സി സമരനായിക ലയ രാജേഷ് വൺ ഇന്ത്യയോട്

കേരളത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നാണിത്. സൈനിക റിക്രൂട്ട്മെന്‍റ് റാലി നടത്തുന്നത് പുൽ മൈതാനത്തെ നശിപ്പിക്കും. ഭാവിയിൽ മറ്റ് മത്സരങ്ങൾ ഇവിടെ നടത്താൻ കഴിയാതെ വരുമെന്ന ആശങ്ക കായിക പ്രേമികൾക്കും സംഘടനകൾക്കമുണ്ട്. അതുകൊണ്ട് തന്നെ റിക്രൂട്ട്മെന്‍റ് റാലിക്കായി മറ്റൊരു സ്ഥലം അടിയന്തരമായി കണ്ടെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

vmuraleedharan

റാലിക്ക് അനുയോജ്യമായ നിരവധി മൈതാനങ്ങൾ തിരുവനന്തപുരത്ത് ഉണ്ട്. പാങ്ങോട് സൈനിക ക്യാംപിനോട് ചേർന്നുള്ള കുളച്ചൽ മൈതാനം ഉൾപ്പെടെ റാലിക്ക് പരിഗണിക്കണമെന്നും പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിൽ മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.

സീറ്റ് ലീഗ് ഏറ്റെടുക്കും; വിജയം തുടരുമെന്നുറച്ച് സി പി എം, പേരാമ്പ്രയില്‍ വീണ്ടും ടിപി രാമകൃഷ്ണന്‍ മത്സരിച്ചേക്കുംസീറ്റ് ലീഗ് ഏറ്റെടുക്കും; വിജയം തുടരുമെന്നുറച്ച് സി പി എം, പേരാമ്പ്രയില്‍ വീണ്ടും ടിപി രാമകൃഷ്ണന്‍ മത്സരിച്ചേക്കും

English summary
asked the Minister of Defense not to use the Greenfield stadium for recruitment rallies: Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X