കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബന സമരം ആദ്യം കൗതുകം, രണ്ടാമത്തേത് കോമാളിത്തം;പക്ഷേ..! അശോകന്‍ ചെരുവില്‍ പറയുന്നത്...

രാജ്യത്ത് പെരുകികൊണ്ടിരിക്കുന്ന സദാചാരഗുണ്ടായിസത്തിനും സ്ത്രീപീഡനങ്ങള്‍ക്കും എതിരെ ഇനിയും നടക്കാനിരിക്കുന്ന സമരങ്ങളില്‍ മാതൃകാപരം ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ സ്‌നേഹഇരിപ്പ് സമരം പോലുളളവയാണ്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന രണ്ടാം ചുംബനസമരത്തിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ചുംബന സമരത്തില്‍ പങ്കെടുത്തവരുടെ ആത്മാര്‍ത്ഥയില്‍ സംശയമൊന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആവര്‍ത്തിക്കപ്പെട്ട കോമാളിത്തമായി ഇത് പരിണമിച്ചെന്നും അദ്ദേഹം പറയുന്നു.

ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. രാജ്യത്ത് പെരുകികൊണ്ടിരിക്കുന്ന സദാചാരഗുണ്ടായിസത്തിനും സ്ത്രീപീഡനങ്ങള്‍ക്കും എതിരെ ഇനിയും നടക്കാനിരിക്കുന്ന സമരങ്ങളില്‍ മാതൃകാപരം ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ സ്‌നേഹഇരിപ്പ് സമരം പോലുളളവയാണെന്ന തീര്‍പ്പിലേക്കും ലേഖനത്തിലൂടെ അശോകന്‍ ചരുവില്‍ എത്തിചേരുന്നു.

 രണ്ടാം ഘട്ടത്തില്‍ കോമാളിത്തം

രണ്ടാം ഘട്ടത്തില്‍ കോമാളിത്തം

ആദ്യഘട്ടത്തില്‍ കൗതുകത്തിനപ്പുറം പ്രതിഷേധത്തിന്റെയും അതുസംബന്ധമായ വൈകാരികതയുടെയും അന്തരീക്ഷം കാണാന്‍ കഴിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തേത് ആവര്‍ത്തിക്കപ്പെട്ട കോമാളിത്തമായി പരിണമിച്ചെന്ന് അശോകന്‍ ചെരുവില്‍ പറയുന്നു.

 പ്രതികള്‍ സ്ത്രീപീഡകര്‍

പ്രതികള്‍ സ്ത്രീപീഡകര്‍

മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാരഗുണ്ടായിസം വെളിവാക്കുന്നത് പുതിയൊരിനം രാഷ്ട്രീയപ്രവര്‍ത്തനം സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നു എന്നാണ്. ഇതു സംബന്ധമായി പിടിക്കപ്പെട്ട ചില പ്രതികള്‍ മുമ്പ് നടന്ന ചില സ്ത്രീപീഡനകേസുകളിലെ പ്രതികളായിരുന്നു എന്ന വാര്‍ത്ത വായിച്ചിരുന്നു. ഇതില്‍ ഒട്ടും അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറയുന്നു.

 സമര്‍പ്പണം

സമര്‍പ്പണം

സമരരൂപങ്ങള്‍ സവിശേഷവും മൗലികവുമാകണം എന്നതില്‍ സംശയമില്ല. ഏത് സമരവും മനുഷ്യന്‍ താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി നടത്തുന്ന ത്യാഗവും സമര്‍പ്പണവുമാണ്.

 സാഹിത്യത്തിലും സിനിമയിലും

സാഹിത്യത്തിലും സിനിമയിലും

മനുഷ്യന്‍ തമ്മിലുള്ള ചുംബനം സര്‍ഗാത്മകമാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് സാഹിത്യത്തിലും സിനിമയിലും അത് പ്രസക്തമാകുന്നത്. പക്ഷേ, അഭിനയത്തിനപ്പുറത്താകുമ്പോള്‍ അത് തികച്ചും വ്യക്തിപരമാണ്. അവിടെ സമൂഹത്തിന്റെ സാന്നിധ്യമോ ഇടപെടലോ ആവശ്യമില്ലെന്ന് അദ്ദഹം പറയുന്നു.

 ലൈംഗികമായ ദാരിദ്ര്യവും അനാരോഗ്യവും

ലൈംഗികമായ ദാരിദ്ര്യവും അനാരോഗ്യവും

വ്യക്തികള്‍ പൊതുസ്ഥലത്തുവച്ച് ചുംബിക്കുമ്പോഴും പ്രണയലീലകളില്‍ ഏര്‍പ്പെടുമ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്‌നം ലൈംഗികമായ ദാരിദ്ര്യവും അനാരോഗ്യവും അനുഭവിക്കുന്ന സമൂഹത്തിന്റെ അസ്വാസ്ഥ്യമാണ്. ഈ ദാരിദ്ര്യവും അനാരോഗ്യവും ചികിത്സിച്ചുമാറ്റുക എന്നതല്ലാതെ അവര്‍ക്കുവേണ്ടി പ്രണയത്തെ തടയുക എന്നത് ഉചിതമായ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 ലോകത്തെ നിരാകരിക്കുന്നു

ലോകത്തെ നിരാകരിക്കുന്നു

ചുംബിക്കുന്നത് കിടപ്പുമുറിയിലായാലും ആള്‍ക്കൂട്ടത്തിനു നടുവിലായാലും അതില്‍ പങ്കെടുക്കുന്നവര്‍ ആ സന്ദര്‍ഭത്തില്‍ വ്യക്തിതലത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. അവര്‍ ലോകത്തെ മറക്കുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തെ നിരാകരിക്കുന്നു.

 കേവലചേഷ്ടകളിലൂടെയല്ല പ്രതികരിക്കേണ്ടത്

കേവലചേഷ്ടകളിലൂടെയല്ല പ്രതികരിക്കേണ്ടത്

പ്രണയത്തിനിടയില്‍ സമൂഹം ചെന്ന് ഇടപെടേണ്ട കാര്യമില്ലാത്തതുപോലെ സാമൂഹ്യാവശ്യമായ സമരത്തിലും പ്രണയചേഷ്ടകള്‍ വന്ന് ഇടപെടേണ്ട കാര്യമില്ല. അധികാരത്തിന്റെ അഹങ്കാരംകൊണ്ട് പ്രണയം തടസ്സപ്പെടുമ്പോള്‍ ആളുകള്‍ കേവലചേഷ്ടകളിലൂടെയല്ല വന്ന് പ്രതികരിക്കേണ്ടത്. സാമൂഹ്യശക്തിയായി മാറിയിട്ടാണെന്നും അദ്ദേഹം പറയുന്നു.

English summary
Asokan Charuvil's article about Kiss of Love protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X