കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"കുലസ്ത്രീകള്‍' ഒഴികെയുള്ള മുഴുവന്‍ സ്ത്രീകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കും! കുറിപ്പ് വൈറല്‍

  • By
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. സിപിഐയും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

<strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍</strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍

എങ്കിലും ഇത്തവണ ഇത്തവണ സ്ത്രീ മുന്നേറ്റത്തിന്റെ പ്രകടനമായിരിക്കും ഇടതുപക്ഷത്തിന്റെ വിജയം എന്ന് അശോകന്‍ ചരുവില്‍ പറയുന്നു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ചരുവിലിന്‍റെ പരാമര്‍ശം. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള തിരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേസമയം സ്ത്രീ പ്രാതിനിധ്യം കുറവാണെന്നത് സംബന്ധിച്ച് ചെറിയ തോതിലുള്ള വിമര്‍നങ്ങള്‍ ഉയരുന്നുണ്ട്.

 സര്‍വ്വേകളില്‍

സര്‍വ്വേകളില്‍

ശബരിമല വിഷയം ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് കണക്കാപ്പെടുന്നുണ്ട്.നേരത്തേ തന്നെ പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ഈ അഭിപ്രായം ഉയര്‍ന്നിരുന്നു.

 പിന്തുണയ്ക്കും

പിന്തുണയ്ക്കും

എന്നാല്‍ വനിതാ മതിലും ശബരിമലയുമെല്ലാം ഇത്തവണ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നാണ് അശോകന്‍ ചരുവിന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ചരുവിലിന്‍റെ പോസ്റ്റ് വായിക്കാം

 കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

#അവൾതെരഞ്ഞെടുക്കും.ഇടതുപക്ഷത്തുനിന്ന് എത്ര സ്ത്രീസ്ഥാനാർത്ഥികൾ ഉണ്ടാവും എന്ന് ഇനിയും വ്യക്തമായിട്ടില്ല. കൂടുതൽ പേർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

 ഇടതുപക്ഷത്തിന്റെ വിജയം

ഇടതുപക്ഷത്തിന്റെ വിജയം

സി.പി.ഐ.യുടെ പട്ടികയിൽ ഒരു സ്ത്രീപോലും ഇല്ല എന്നത് ഖേദകരമാണ്.കാരണം കേരളത്തിൽ ഇത്തവണ സ്ത്രീ മുന്നേറ്റത്തിന്റെ പ്രകടനമായിരിക്കും ഇടതുപക്ഷത്തിന്റെ വിജയം.

"കുലസ്ത്രീകൾ" ഒഴികെ

തങ്ങൾ അടിമകൾ തന്നെ എന്ന് ഉറച്ചു വിശ്വസിക്കുന്ന എട്ടു പത്ത് "കുലസ്ത്രീകൾ" ഒഴികെ ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള മുഴുവൻ സ്ത്രീകളുടേയും പിന്തുണ ഇത്തവണ ഇടതുപക്ഷത്തിനായിരിക്കും.

 ധിക്കാരം അറിയും

ധിക്കാരം അറിയും

കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകരുടെ വീടുകൾ സ്ത്രീത്വത്തിന്റെ കരുത്തിനാൽ ധ്രുവീകരിക്കപ്പെടും. വീട്ടുയജമാനന്മാർ ധിക്കാരം എന്തെന്ന് അറിയും.

 മുഖ്യമന്ത്രി ഉണ്ടാക്കുന്ന ഇംപാക്ട്

മുഖ്യമന്ത്രി ഉണ്ടാക്കുന്ന ഇംപാക്ട്

തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളേക്കാൾ പ്രധാനം സ്ത്രീകൾക്ക് നീതി നൽകലാണ് എന്ന് പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാക്കാൻ പോകുന്ന ഇംപാക്ട് കാത്തിരുന്നു കാണുക.

 സാധ്യത ഇല്ലല്ലോ

സാധ്യത ഇല്ലല്ലോ

സാക്ഷാൽ സുപ്രിം കോടതി മത്സരരംഗത്തു വന്നാൽ മാത്രമേ ഇത്തവണ ഇടതുപക്ഷത്തിന് ഭയപ്പെടേണ്ടതുള്ളു. അതിന് സാധ്യതയില്ലല്ലോ.അശോകൻ ചരുവിൽ
06 03 2019

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍</strong>ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍

<strong>'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" title="'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ" />'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ

English summary
asokan charuvil facebook post about pinarayi and ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X