കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനങ്ങളെ ദ്രോഹിച്ചിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ വീണ്ടും അധികാരത്തിൽ വന്നു എന്നത് നാം മറക്കരുത്'

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി: അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തി തടവിലടച്ച നടപടിയില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ശ്രദ്ധ ക്ഷണിച്ച് പൊതുപ്രവര്‍ത്തകന്‍ ഡോ ആസാദ് എഴുതിയ ഫേസ്ബുക്ക് കത്തിന് മറുപടിയുമായി പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയായ അശോകന്‍ ചരുവില്‍.

അലന്‍ താഹമാരുടെ അറസ്റ്റും യു എ പി എ കേസും വരാനിരിക്കുന്ന വന്‍വിപത്തിന്റെ ആരംഭമായി കാണാന്‍ താങ്കള്‍ക്കും താങ്കളുടെ സംഘടനക്കും കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവരുടെ വിമോചനത്തിന്, യുഎപിഎ റദ്ദാക്കുന്നതിന്, ഇന്ത്യന്‍ നാസികളുടെ ഹിന്ദുത്വ മതരാഷ്ട്ര സ്വപ്നം തകര്‍ക്കുന്നതിന്, നാം സാംസ്കാരിക പ്രവര്‍ത്തകരാകെ ഒരുമിക്കേണ്ടതുണ്ടെന്നായിരുന്നു ഡോ ആസാദ് കുറിച്ചത്. അശോകന്‍ ചരുവിലിന്‍റെ മറുപടി ഇങ്ങനെ

 നിരവധി കരിനിയമങ്ങള്‍

നിരവധി കരിനിയമങ്ങള്‍

പ്രിയപ്പെട്ട ആസാദ്,യു.എ.പി.എ, എൻ.ഐ.എ. കേസുകളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള അങ്ങയുടെ ഫേസ് ബുക്ക് കത്തു വായിച്ചു. നന്ദി.
എൻ.ഡി.എ. സർക്കാർ ആദ്യം അധികാരത്തിൽ വന്നതുമുതൽ ഇന്നുവരെ ജനങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കുമെതിരെ നിരന്തരമായ കടന്നാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃതമായ പൗരജീവിതത്തിനും നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തക്കും നിരക്കാത്ത നിരവധി കരിനിയമങ്ങൾ ഇതിനകം അവർ കൊണ്ടുവന്നു.

 സമരരംഗത്താണ്

സമരരംഗത്താണ്

യു.എ.പി.എ.യും സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ കൈകടത്തുന്ന എൻ.ഐ.എ.യും മുത്തലാക്ക് നിയമവുമെല്ലാം അതിന്റെ ഭാഗമാണ്. താങ്കൾ സൂചിപ്പിച്ച അലൻ, താഹ എന്നീ യുവാക്കൾക്കെതിരെ കേരളത്തിൽ ചുമത്തപ്പെട്ട കേസ് ഇതിനേ തുടർന്നുണ്ടായതാണ്. ഇത്തരം കരിനിയമങ്ങൾക്കെതിരെ വിവിധ ജനവിഭാഗങ്ങളും സംഘടനകളും പ്രത്യേകിച്ച് ഇടതു രാഷ്ട്രീയപാർട്ടികളും വർഷങ്ങളായി സമരരംഗത്താണ്. യു.എ.പി.എ. ഭേദഗതി ചെയ്ത് കൂടുതൽ മാരകമാക്കിയതു മുതൽ അതിനെതിരെ സാംസ്കാരിക പ്രവർത്തകരെ അണിനിരത്താൻ പുരോഗമന കലാസാഹിത്യസംഘം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

 ചെറുത്ത് നില്‍പ്പുണ്ടായില്ല

ചെറുത്ത് നില്‍പ്പുണ്ടായില്ല

ഇക്കാര്യത്തിൽ യോജിപ്പുള്ളരെയെല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് ഇനിയും മുന്നോട്ടു പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇവിടെ താങ്കളുടെ സഹകരണം വളരെ വിലപിടിച്ചതാണ്.
ഇത്തരം നയങ്ങളിലൂടെ ജനങ്ങളെ പരമാവധി ദ്രോഹിച്ചിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ വീണ്ടും വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു എന്നത് നാം മറക്കരുത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ വേണ്ടത്ര ജനകീയ ഐക്യം ഉണ്ടായില്ല എന്നതാണ് അതു തെളിയിക്കുന്നത്. കരിനിയമങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജനങ്ങളിലോ രാഷ്ട്രീയ പാർട്ടികളിലോ സാംസ്കാരിക സംഘടനകളിലോ യോജിപ്പുണ്ടായില്ല. രണ്ടാമതും അധികാരം ലഭിച്ചതിന്റെ അഹന്തയിൽ അവർ കാശ്മീരിനെ അട്ടിമറിച്ചപ്പോഴും വേണ്ടത്ര ഐക്യത്തോടെയുള്ള ചെറുത്ത് നിൽപ്പ് രാജ്യത്ത് ഉണ്ടായില്ല.

 പ്രക്ഷോഭരംഗത്തുണ്ടായ ഐക്യമാണ്

പ്രക്ഷോഭരംഗത്തുണ്ടായ ഐക്യമാണ്

എന്നാൽ മതം മാനദണ്ഡമാക്കിയ പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടിക നിർമ്മാണവും രാജ്യത്ത് വലിയ ജനകീയ പ്രക്ഷോഭത്തിന് കാരണമായിരിക്കുന്നു.
ബി.ജെ.പി. ശരിക്കും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. ഗാന്ധിവധത്തെ തുടർന്നുണ്ടായതിന്ന് സമാനമായ തിരിച്ചടിക്ക് രാഷ്ട്രീയ ഹിന്ദുത്വം ഇന്നു വിധേയമായിരിക്കുന്നു.
ഇതിനു കാരണം പ്രക്ഷോഭരംഗത്തുണ്ടായ ഐക്യമാണ്. ഈ ഐക്യത്തിന്റെ കാരണമാകട്ടെ പൗരത്വബിൽ ഇന്ത്യയെ ഭിന്നിപ്പിച്ച് തകർക്കും എന്ന മുഴുവൻ ജനങ്ങളുടേയും ആശങ്കയാണ്.

 എതിർക്കുന്നവർ ആകണമെന്നില്ല

എതിർക്കുന്നവർ ആകണമെന്നില്ല

പൗരത്വബിൽ വലിയ ആശങ്കയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്ന സംഗതിയാണെങ്കിലും അതിനെതിരെ ഉയർന്നു വരുന്ന ജനകീയ ഐക്യം വലിയ പ്രതീക്ഷയുണ്ടാക്കുന്നതാണ്. കേരള നിയസഭ ഇന്ന് പ്രകടിപ്പിച്ച ഐക്യം അഭിമാനകരമാണ്.ഈ ഐക്യനിരയിൽ അണിനിരന്ന വിഭാഗങ്ങളെല്ലാം മോദി സർക്കാരിന്റെ എല്ലാ നയങ്ങളേയും എതിർക്കുന്നവർ ആകണമെന്നില്ല. ഉദാഹരണത്തിന് കാശ്മീരിന് പ്രത്യേകാവകാശങ്ങൾ വേണ്ടതില്ല എന്നു കരുതുന്നവർ ഇതിനകത്ത് ഉണ്ടാവാം. മുത്തലാക്ക് നിയമത്തെക്കുറിച്ച് അഭിപ്രായഭേദങ്ങളുണ്ടാകാം. കോർപ്പറേറ്റ് ദാസ്യവേല, കാശ്മീർ, യു.എ.പി.എ., എൻ.ഐ.എ. എന്നിവയുടെ കാര്യത്തിൻ സി.പി.ഐ.എമ്മും ഇടതുപാർട്ടികളും സർക്കാരിനെതിരെ ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്നു.

 കുത്തിത്തിരിപ്പുണ്ടാക്കുന്നത് ഉചിതമാകുമോ?

കുത്തിത്തിരിപ്പുണ്ടാക്കുന്നത് ഉചിതമാകുമോ?

പക്ഷേ സർക്കാരിന്റെ കോർപ്പറേറ്റ് സാമ്പത്തിക കടന്നാക്രമണങ്ങളെ കോൺഗ്രസ് കക്ഷിക്ക് എതിർക്കാനാവുമോ? എല്ലാ ഘട്ടത്തിലും യു.എ.പി.എ ഭേദഗതിക്കും എൻ.ഐ.എ.ക്കും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രീയ കക്ഷിയാണ് കോൺഗ്രസ് എന്നതും ഓർമ്മിക്കണം. പൗരത്വ ബില്ലിനെതിരെ ഒന്നിച്ചു നിൽക്കുമ്പോൾ ഇതിലേതെങ്കിലും ഒന്ന് ഉയർത്തിക്കാണിച്ച് കുത്തിത്തിരിപ്പുണ്ടാക്കുന്നത് ഉചിതമാകുമോ?

 ശിഥിലമാക്കാതെ നോക്കേണ്ടതുണ്ട്

ശിഥിലമാക്കാതെ നോക്കേണ്ടതുണ്ട്

ഏറ്റവും കൂടുതൽ കരുതലും വിവേകവും പ്രകടിപ്പിക്കേണ്ട രംഗമാണ് പ്രക്ഷോഭം എന്നു ഞാൻ പറയേണ്ടതില്ലല്ലോ. പൗരത്വ ബില്ലിനെതിരെയുള്ള ബഹുജന ഐക്യസമരത്തിൽ പങ്കുകൊള്ളുമ്പോൾ ഐക്യത്തെ ശിഥിലമാക്കാതെ നോക്കേണ്ടതുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നിയമത്തിനെതിരായ സമരത്തിന്റെ പ്രധാന ആയുധം മഹത്തായ ജനകീയ ഐക്യം തന്നെയാണ്. അതിനു പരിക്കുപറ്റരുത്.പൗരത്വ ബില്ലിനെതിരായ യോജിച്ച പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുമ്പോൾ തന്നെ അവിടത്തെ ഐക്യത്തെ തടസ്സപ്പെടുത്താതെ ഇടതുപാർട്ടികൾക്ക് യു.എ.പി.എ പോലുള്ള കരിനിയമങ്ങൾക്കെതിരായ സമരങ്ങൾ വേറിട്ട് നടത്താവുന്നതാണ്. അത്തരം സമരങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പു ക സ യും ആസാദിനേപ്പോലുള്ള ഇടതുപക്ഷ സാംസ്കാരികനായകരും അതിനൊപ്പം സഹകരിക്കണം. ഒന്നിച്ചുള്ള അത്തരം വേദികളിൽ പ്രതീക്ഷിച്ചു കൊണ്ട് നിറുത്തട്ടെ.സ്നേഹത്തോടെ
അശോകൻ ചരുവിൽ
31 12 2019

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Asokan Charuvil's reply to Dr Azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X