കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുല്‍ ഗാന്ധിയാണ് നേതാവെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ല: രാജിപ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എ

Google Oneindia Malayalam News

ഗോഹട്ടി: കേരളത്തിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കോണ്‍ഗ്രസിന് പരാജയമേറ്റുവാങ്ങേണ്ടി വന്ന ഒരു സംസ്ഥാനമാണ് അസം. ബദ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഫുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും കഴിഞ്ഞ തവണത്തേതില്‍ നിന്നും 3 സീറ്റുകള്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികമായി നേടാന്‍ കഴിഞ്ഞത്.

മമതയ്ക്ക് പഠിക്കാന്‍ ഡികെ: ബിജെപിയിലെ വിമത നീക്കം കരുവാക്കും? ഒത്ത് വന്നാല്‍ വജ്രായുധ പ്രയോഗംമമതയ്ക്ക് പഠിക്കാന്‍ ഡികെ: ബിജെപിയിലെ വിമത നീക്കം കരുവാക്കും? ഒത്ത് വന്നാല്‍ വജ്രായുധ പ്രയോഗം

നിയമസഭാ തിരഞ്ഞെടുപ്പിലെ ഈ തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടിക്ക് പിന്നാലെ ഇതാ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഒരു എംഎല്‍എ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

റുപ്ജ്യോതി കുർമി

മുതിര്‍ന്ന നേതാവും നാല് തവണ എംഎല്‍എയുമായ റുപ്ജ്യോതി കുർമി വെള്ളിയാഴ്ച കോൺഗ്രസിൽ നിന്നും രാജിവെച്ചത്. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള തന്‍റെ രാജിക്കത്ത് കുര്‍മി നിയമസഭാ സ്പീക്കർ ബിസ്വാജിത് ഡെയ്‌മറിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധിക്കെതിരെ

ജോർഹട്ട് ജില്ലയിലെ മരിയാനി നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം‌എൽ‌എ ആയിരുന്ന രൂപജ്യോതി കുർമി. യുവനേതാക്കളെ പാർട്ടി നേതൃത്വം അവഗണിച്ചതിനാലാണ് താൻ കോൺഗ്രസ് വിടുന്നതെന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം പാർട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരേയും വിമര്‍ശനമുയര്‍ത്തി.

യുവാക്കളെ ശ്രദ്ധിക്കുന്നില്ല

"കോൺഗ്രസ് നേതൃത്വം പാര്‍ട്ടിയിലെ യുവ നേതാക്കളെ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയുടെ സ്ഥിതി എല്ലാ സംസ്ഥാനങ്ങളിലും വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയും ഇവിടെ തുടര്‍ന്ന് പോവാന്‍ കഴിയില്ല. ഞാൻ നിയമസഭാ സ്പീക്കറെ കാണുകയും രാജി അറിയിക്കുകയും ചെയ്യും"- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടെ കുര്‍മി പറഞ്ഞു.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിക്ക് കോണ്‍ഗ്രസിന്‍റെ നേതൃത്വം വഹിക്കാൻ കഴിയില്ല. അദ്ദേഹമാണ് പാര്‍ട്ടിയെ നയിക്കുനത്തെങ്കില്‍ കോണ്‍ഗ്രസിന് അധികകാലം മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐയുഡിഎഫുമായി സഖ്യം രൂപീകരിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചു. ആ സഖ്യം വലിയൊരു തെറ്റായിരുന്നു എന്നാണ് കുര്‍മിയുടെ വിമര്‍ശനം.

എഐയുഡിഎഫ് സഖ്യം


"അസമിലെ കോണ്‍ഗ്രസ് നേതൃത്വം പ്രായമായ നേതാക്കൾക്ക് മാത്രമാണ് മുൻഗണന നൽകുന്നത്. കോൺഗ്രസിന് ഇത്തവണ അധികാരത്തിൽ വരാൻ നല്ല അവസരമുണ്ടെന്നും ഞങ്ങള്‍ നേതൃത്വത്തോട് പറഞ്ഞിരുന്നു. എഐയുഡിഎഫുമായി സഖ്യമുണ്ടാക്കിയാല്‍ അത് തിരിച്ചടിയായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു''- കുര്‍മി കൂട്ടിച്ചേര്‍ത്തു.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
Assam Congress MLA Rupjyoti Kurmi quit Congress: Criticism of leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X