എട്ട് ലിറ്റര്‍ മദ്യവുമായി അസം സ്വദേശി അറസ്റ്റില്‍; ഓട്ടോ ഡ്രൈവര്‍ ഒളിവില്‍
കുമ്പള: മദ്യവില്‍പ്പനക്കിടെ അസം സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മദ്യം എത്തിച്ച ഓട്ടോ ഡ്രൈവറെ തിരയുന്നു. അനന്തപുരം കാമണ വയലിലെ താമസക്കാരനും അസം സിമാലുകുരി സ്വദേശിയുമായ ഖര്‍ത്തെങ്ക് ബോറ(48)യാണ് അറസ്റ്റിലായത്. എട്ട് ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യമാണ് പിടിച്ചത്.
മദ്യം എത്തിച്ച അനന്തപുരത്തെ ഓട്ടോ ഡ്രൈവര്‍ രാജേഷിനെ എക്‌സൈസ് സംഘം അന്വേഷിച്ച് വരികയാണ്. അസം സ്വദേശി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മദ്യം ഒളിപ്പിച്ചിരുന്നത്. രാജേഷ് കര്‍ണ്ണാടകയില്‍ നിന്ന് ഓട്ടോയില്‍ കൊണ്ടുവന്ന് വില്‍പ്പനക്കായി അസം സ്വദേശിയെ ഏല്‍പ്പിക്കുകയാണത്രെ പതിവ്.

അനന്തപുരത്തെ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പ്രധാനമായും മദ്യം വില്‍ക്കുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുല്ലയുടെ നേതൃത്വത്തില്‍ ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് മദ്യവില്‍പ്പന പിടിച്ചത്. എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ എ. അനസ്, എം.വി സുചീന്ദ്രന്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും പരിശോധനക്കുണ്ടായിരുന്നു.












Click it and Unblock the Notifications