കോഴിക്കോട് അറസ്റ്റിലായ ബോഡോ തീവ്രവാദിയെ അസം പോലിസിന് കൈമാറും
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയായ ബോഡോ തീവ്രവാദിയായ ദിന്‍ഗയെ അസം പോലിസിന് കൈമാറും. ഇതിന് മുന്പ്് കോടതിയില്‍ ഹാജരാക്കിയേക്കും ഈ ആഴ്ച തന്നെ കൈമാറുമെന്നാണ് അറിയുന്നത്. ഉത്തരേന്ത്യയില്‍ ഒളിവിലായിരുന്ന ബോഡോ തീവ്രവാദി കോഴിക്കോട് പിടിയിലായി. നിരോധിത തീവ്രവാദ സംഘടനയായ ബോഡോ തീവ്രവാദികളുടെ നാഷനല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി.എല്‍ ദിന്‍ഗയാണ് പിടിയിലായത്.
കോഴിക്കോട് കക്കോടിയില്‍ ഒരുമാസമായി ഒരുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പട്ടിണി കാരണം ഉത്തരേന്ത്യയില്‍ നിന്നും പലായനം ചെയ്ത ദിന്‍ഗ ഇവിടെ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഇന്റലിജന്‍സും ചേര്‍ന്നായിരുന്നു അറസ്റ്റ്.ഒരു മാസം മുമ്പ് അസമിലെ വനമേഖലയില്‍ പൊലീസുമായി ഏറ്റുമുട്ടി കൂട്ടം തെറ്റി കാട്ടിലലഞ്ഞ ശേഷമാണ് ചെന്നൈ വഴി ഇയാള്‍ കോഴിക്കോട് എത്തിയത്.

ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തിയ ബോഡോ തീവ്രവാദ സേനയില്‍ ദിന്‍ഗ ഉണ്ടായിരുന്നതായും പറയുന്നു. അസമില്‍ നിരവധി ഏറ്റമുട്ടല്‍ കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. 15 ദിവസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന പൊലീസ് പറഞ്ഞു.
ഇങ്ങനെ നിരവധി ഉത്തരനേന്ത്യക്കാരനാണ് മതിയായ രേഖകളില്ലാതെ കേരളത്തിലെത്തുന്നത്. സാധാരണകുടിയേറ്റക്കാര്‍ക്കൊപ്പം കൊലയാളികളും കള്ളന്മാരും തീവ്രവാദികളും കേരളത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സോ ഇലക്ഷന് ഐഡികാര്‍ഡോ ആണ് രേഖയായി പോലിസ് സ്റ്റേഷനുകളിലും ജോലി സ്ഥലത്തും ആവശ്യപ്പെടുന്നത്. ഇത്തരം രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ കേന്ദ്രീകൃതമായ ഒരു സംവിധാനവും നിലവിലില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications