കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് അറസ്റ്റിലായ ബോഡോ തീവ്രവാദിയെ അസം പോലിസിന് കൈമാറും

  • By Super
Google Oneindia Malayalam News

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയായ ബോഡോ തീവ്രവാദിയായ ദിന്‍ഗയെ അസം പോലിസിന് കൈമാറും. ഇതിന് മുന്‍പ്് കോടതിയില്‍ ഹാജരാക്കിയേക്കും ഈ ആഴ്ച തന്നെ കൈമാറുമെന്നാണ് അറിയുന്നത്. ഉത്തരേന്ത്യയില്‍ ഒളിവിലായിരുന്ന ബോഡോ തീവ്രവാദി കോഴിക്കോട് പിടിയിലായി. നിരോധിത തീവ്രവാദ സംഘടനയായ ബോഡോ തീവ്രവാദികളുടെ നാഷനല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി.എല്‍ ദിന്‍ഗയാണ് പിടിയിലായത്.

കോഴിക്കോട് കക്കോടിയില്‍ ഒരുമാസമായി ഒരുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പട്ടിണി കാരണം ഉത്തരേന്ത്യയില്‍ നിന്നും പലായനം ചെയ്ത ദിന്‍ഗ ഇവിടെ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഇന്റലിജന്‍സും ചേര്‍ന്നായിരുന്നു അറസ്റ്റ്.ഒരു മാസം മുമ്പ് അസമിലെ വനമേഖലയില്‍ പൊലീസുമായി ഏറ്റുമുട്ടി കൂട്ടം തെറ്റി കാട്ടിലലഞ്ഞ ശേഷമാണ് ചെന്നൈ വഴി ഇയാള്‍ കോഴിക്കോട് എത്തിയത്.

kozhicode-map

ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തിയ ബോഡോ തീവ്രവാദ സേനയില്‍ ദിന്‍ഗ ഉണ്ടായിരുന്നതായും പറയുന്നു. അസമില്‍ നിരവധി ഏറ്റമുട്ടല്‍ കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. 15 ദിവസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന പൊലീസ് പറഞ്ഞു.

ഇങ്ങനെ നിരവധി ഉത്തരനേന്ത്യക്കാരനാണ് മതിയായ രേഖകളില്ലാതെ കേരളത്തിലെത്തുന്നത്. സാധാരണകുടിയേറ്റക്കാര്‍ക്കൊപ്പം കൊലയാളികളും കള്ളന്മാരും തീവ്രവാദികളും കേരളത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സോ ഇലക്ഷന്‍ ഐഡികാര്‍ഡോ ആണ് രേഖയായി പോലിസ് സ്‌റ്റേഷനുകളിലും ജോലി സ്ഥലത്തും ആവശ്യപ്പെടുന്നത്. ഇത്തരം രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ കേന്ദ്രീകൃതമായ ഒരു സംവിധാനവും നിലവിലില്ല.

English summary
A wanted Bodo militant, who was arrested by the Kerala Police in Kozhikode on Tuesday, will be handed over to the Assam Police this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X