കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനവചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത നിന്ദ്യവും നീചവുമായ അതിക്രമം: അബ്ദുസമ്മദ് സമദാനി എംപി

Google Oneindia Malayalam News

തിരുവനന്തപുരം: അസമിലെ പൊലീസ് വെടിവെയ്പ്പില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് എംപി അബ്ദുസമ്മദ് സമദാനി. അസമിലെ ധോൽപൂരിൽ നടന്നത് കേവലമൊരു കുടിയൊഴിപ്പിക്കലോ അധികാരത്തിൻ്റെ മത്ത് പിടിച്ചവർ നടത്തിയ നരവേട്ടയോ മാത്രമല്ല, മാനവചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത നിന്ദ്യവും നീചവുമായ അതിക്രമവും ക്രൂരതാണ്ഡവവുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

പിറന്ന നാട്ടിൽ നിന്ന് അന്യായമായി കുടിയൊഴിപ്പിക്കുക, അതിന് വിധേയമാക്കപ്പെട്ട നിസ്സഹായരായ മനുഷ്യരെ വെടിവെച്ചു കൊല്ലുക, എന്നിട്ടും പോരാഞ്ഞ് കൊന്നുകളഞ്ഞ പാവം മനുഷ്യൻ്റെ മൃതദേഹത്തിനു മേൽ ആനന്ദനൃത്തമാടുക! കാട്ടിലെ ഹിംസ്ര ജന്തുക്കൾ പോലും ഇവ്വിധം പെരുമാറുകയില്ല. നാഗരികതയും പ്രബുദ്ധതയും ഇത്രയേറെ പുരോഗമിച്ചുവെന്നു പറയപ്പെടുന്ന ഒരു കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ? കൊല്ലപ്പെട്ടുകിടക്കുന്ന ഒരു മനുഷ്യസഹോദരൻ്റെ ദേഹത്തിനുമേൽ ഭീകരനൃത്തം ചവിട്ടുന്ന മനുഷ്യപ്പേക്കോലം ജില്ലാ ഭരണകൂടത്തിൻ്റെ ഫോട്ടോഗ്രാഫറാണു പോലും!

myl

ഏതായാലും ഫോട്ടോകൾ പലതും പകർത്തിയിരിക്കാവുന്ന ഇയാളുടെ ഈ നൃത്തരംഗത്തിൻ്റെ ചിത്രം മനുഷ്യത്വമുള്ളവർക്ക് കണ്ടുനിൽക്കാവതല്ല. ക്രമസമാധനപാലകർ നോക്കിനിൽക്കെയാണ് നൃത്തരംഗം അരങ്ങേറുകയുണ്ടായത്. മൃതദേഹത്തോടു പോലും ആദരവില്ലാത്തവരുടെ ഇത്തരം കടുത്ത മനുഷ്യ നിന്ദ ഗൗരവതരമായ ശിക്ഷ അർഹിക്കുന്നു. രാജ്യത്തിനാകെ കളങ്കം വരുത്തുന്ന ക്രൂരമായ ഈ തേരോട്ടം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും അതിക്രമങ്ങൾക്കുത്തരവാദികളായവരെ ഒട്ടും വൈകാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണം. ഇത്തരം കൊടുംപാതകങ്ങൾ മുഴുവൻ മനുഷ്യരാശിക്കെതിരായ കയ്യേറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസാമില്‍ ദരംഗ് ജില്ലയിലെ ധോല്‍പൂരില്‍ നിരാലംബരായ മനുഷ്യര്‍ക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ ഭരണകൂടം നടപ്പാക്കുന്ന നരനായാട്ടും കൂട്ടക്കൊലയും ഞെട്ടിക്കുന്നതുംക്രൂരവും അപമാനകരവുമാണെന്നായിരുന്നു ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതികരണം. ജന്മനാട്ടില്‍ പൗരത്വം ചോദ്യം ചെയ്യപ്പെട്ട നിസ്സഹായാവസ്ഥ തലക്കു മേലെ ഡമോക്ലീസിന്റെ വാളായി തൂങ്ങിയാടുന്നവരെ വെടിവെച്ച് കൊന്നു ഇല്ലായ്മ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല.
ഇതുവരെ മൂന്നു പേരെ വെടിവെച്ച് കൊന്നന്നു മാത്രമല്ല, മൃതദേഹങ്ങളോട് പോലും അനാദരവ് കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മൃതശരീരങ്ങള്‍ക്കു മേല്‍ നൃത്തം ചവിട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ ഫോട്ടോഗ്രാഫര്‍ ബിജോയ് ശങ്കര്‍ ബനിയയും കൂട്ടു നില്‍ക്കുന്ന പൊലീസും സംഭവത്തിന്റെ ഭയാനകത വിളിച്ചോതുന്നു. ഒരു ജീവിയോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയില്‍ നിന്ന് പാവങ്ങളെ തോക്കുകള്‍ കൊണ്ട് തുടച്ചു നീക്കുന്ന ഭരണകൂടവും മൃതദേഹത്തില്‍ നൃത്തം ചവിട്ടുന്ന മാനസികാവസ്ഥയും ലോകത്തിനു മുമ്പില്‍ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്നതാണ്.ബംഗാളി വംശജരായ എണ്ണൂറോളം മുസ്ലിംകള്‍ പതിറ്റാണ്ടുകളായി അധിവസിക്കുന്ന മേഖലയില്‍ ഒരു നഷ്ടപരിഹാരവും നല്‍കാതെ ഒഴിഞ്ഞു പോകാന്‍ ആജ്ഞാപിച്ച് തോക്കുകള്‍ കൊണ്ട് സംസാരിക്കുന്നവര്‍ പരത്തുന്ന വംശീയത നാനാത്വത്തില്‍ ഏകത്വം മുറുകെപിടിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന് ഭൂഷണമല്ല.

മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മയുടെ ആജ്ഞപ്രകാരം നടക്കുന്ന കൊടിയ പാതകം അവസാനിപ്പിക്കാന്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൊലീസുകാരെ നിയമത്തിനു മുമ്പിലെത്തിക്കണം. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലിനും ഇരകള്‍ക്ക് നീതി തേടിയും മുസ്ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു.

എന്താ ഒരു ക്യൂട്ട്‌നെസ്: സൈമ അവാര്‍ഡില്‍ തിളങ്ങി കല്യാണി പ്രിയദര്‍ശന്‍

അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയാണെന്നായിരുന്നു സിപിഎം എംപി എഎം ആരിഫിന്റെ പ്രതികരണം. ദരങ് ജില്ലയിലെ ധോല്‍പൂരിലെ ഗ്രാമീണ മേഖലയില്‍, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
Police arrests photographer who was seen thrashing injured man during Eviction operation

English summary
Assam shooting; Including Abdussamad Samadani MP with harsh criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X