Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി അസം യുവതിയെ ബലാത്സംഗം ചെയ്തു

കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍നിര്‍ത്തി 22കാരിയായ അസം യുവതിയെ ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി കുഴിഞ്ഞൊളത്താണ് രണ്ടുപേര്‍ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജോലിയന്വേഷിച്ച് 10ദിവസംമുന്‍പ് ഭര്‍ത്താവിനൊപ്പമെത്തിയ അസം സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ പ്രതികള്‍ വാതിലില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നയുടനെ പ്രതികളിലൊരാള്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ഈസമയം കൂടെ ഉണ്ടായിരുന്നയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അടുത്തയാളും ബലാത്സംഗത്തിന് ശ്രമിച്ചു. രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാമെന്നുപറഞ്ഞ് ശനിയാഴ്ചരാവിലെ പ്രതികളുമായി ബന്ധപ്പെട്ടവര്‍ കാറില്‍കയറ്റി കൊണ്ടോട്ടിയിലും സമീപപ്രദേശങ്ങളിലും കറങ്ങി.

gangraped

ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് അജ്ഞാത ഫോണ്‍സന്ദേശംലഭിച്ച പോലീസ് പരിശോധനനടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് കാറിലുള്ളവര്‍ യുവതിയെയും ഭര്‍ത്താവിനെയും ഇറക്കി രക്ഷപ്പെട്ടു. സ്റ്റേഷനിലേക്ക് കൊണ്ടുവന്ന യുവതിയില്‍നിന്നും പോലീസ് മൊഴിയെടുത്തു. ഭാഷ പ്രശ്‌നമായതിനാല്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

യുവതിയെ വൈകീട്ട് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പീഡനം നടന്നിട്ടുണ്ടെന്നാണ് വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
അതേസമയം പ്രതികള്‍ക്കുള്ള രാഷ്ട്രീയബന്ധം മുന്‍നിര്‍ത്തി കേസ് അട്ടിമറിക്കാന്‍ ശ്രമംനടക്കുന്നതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ വ്യക്തമായി പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. യുവതിയുടെ സഹോദരീഭര്‍ത്താവ് കുഴിഞ്ഞൊളത്ത് കൂലിപ്പണിയെടുത്തുവരികയാണ്. ഇങ്ങനെയാണ് യുവതിയും ഭര്‍ത്താവും ജോലിയന്വേഷിച്ച് പ്രദേശത്ത് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+