പീഡനം:ഭര്‍ത്താവിന്‍റെ കണ്‍മുന്നില്‍ യുവതി തീകൊളുത്തി മരിച്ചു
പുതുക്കാട്: തൃശ്ശൂര്‍ പുതുക്കാട് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിന് മുന്നില്‍ തീ കൊളുത്തി മരിച്ചു. യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിക്കര പുളിഞ്ചോട് പൊട്ടനാടന്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകള്‍ ഹിമാദേവി (24) ആണ് മരിച്ചത്.
യുവതിയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ചുക്കിരിക്കുന്ന് പയ്യമ്പിള്ളി ഹരിദാസിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹരിദാസിന്റെ മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു യുവതി.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ വിവാഹിതരായത്. പത്ത് പവന്‍ സ്വര്‍ണ കൊടുത്തായിരുന്നു ഹിമാദേവിയെ വിവാഹം കഴിപ്പിച്ചത്. വിവാഹ ശേഷം സ്ത്രീധനം പോരെന്ന് പറഞ്ഞ് ഇവരെ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നു.
പീഡനം സഹിയ്ക്കാതെ വന്നപ്പോഴാണ് യുവതി ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുവതിയുടെ മരണ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications