കുട്ടിയായിരിക്കുമ്പോള്‍ പീഡിക്കപ്പെട്ടിട്ടൂണ്ട്; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി
വളരെ ചെറിയ പ്രായത്തില്‍ തനിക്കെതിരെ അതിക്രമം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി പര്‍വ്വതി. മുംബൈ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തനിക്ക് നേരിടേണ്ടി വന്ന് അക്രമത്തെ കുറിച്ച് പാര്‍വ്വതി വെളിപ്പെടുത്തിയത്.
തനിക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ചു മനസ്സിലാക്കാന്‍ പന്ത്രണ്ട് വര്‍ഷം എടുത്തുവെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു. അജ്ഞലി മേനാന്, റിമ കല്ലിങ്കല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍വ്വതിയുടെ തുറന്നു പറച്ചില്. ഇത്തവണത്തെ ചലച്ചിത്ര മേളയുടെ ജൂറി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് പാര്‍വ്വതി. പാര്‍വ്വതിയുടെ തുറന്നു പറച്ചിലുകള്‍ ഇങ്ങനെ..

കുട്ടിയായിരിക്കുമ്പോള്‍
കുട്ടിയായിരിക്കുമ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തുവെന്നും. ആക്രമത്തെ അതിജീവിച്ച ഒരാളാണ് താന്‍ എന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ഇന്നും ദൈനംദിന് ജീവിതത്തില്‍ അനുഭവിക്കുന്ന പോരാട്ടമാണെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.

ഒരു വ്യക്തിയായാണ് സംസാരിക്കുന്നത്
തനിക്കു സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് വേദിയിലിരുന്ന് സംസാരിക്കുന്നത്. ഒരു ജെന്‍ഡറോ മറ്റെന്തിങ്കിലും ടാഗ് തരുന്നതിന് മുമ്പ് താന്‍ ഒരു വ്യക്തിയായാണ് സംസാരിക്കുന്നത്.

മൂന്നോ നാലോ വയസ്സുള്ളപ്പോള്‍
മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് എനിക്കത് സംഭവിച്ചത്. 12 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നെന്ന് തിരിച്ചറിയാണ്. ഞാനന്ന് വളരെ ചെറിയ കുട്ടിയായിരുന്നു. ആ അക്രമം ഞാന്‍ ചോദിച്ചു വാങ്ങിയതല്ല.

ഞാന്‍ അക്രമിക്കപ്പെട്ടു
പക്ഷെ ഞാന്‍ അക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് മറ്റൊരാളോട് തുറന്ന് സംസാരിക്കാന്‍ 12 വര്‍ഷം കൂടി സമയമെടുത്തു. പക്ഷെ അതിജീവനം എന്നത് തിരിച്ചറിയുന്നതും സംഭവിച്ചുവെന്ന് അംഗീകരിക്കുന്നതും അതിനെ മറികടക്കുന്നതുമെല്ലാം ജീവീതത്തില്‍ അനുഭവിക്കുന്ന വലിയ പോരാട്ടം തന്നെയാണെന്ന് പാര്‍വ്വതി അഭിപ്രായപ്പെട്ടു.

എന്നിട്ടും ഇത് സംഭവിച്ചു
വളരെ ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയായാണ് രക്ഷിതാക്കള്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. എന്നിട്ടും ഇത് സംഭവിച്ചു. താനത് അര്‍ഹിച്ചിരുന്നോ എന്നെനിക്ക് അറിയില്ല. ഈ കാര്യം ഇപ്പോഴും എന്നെ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്.

വ്യക്തിപരമായി പറഞ്ഞാല്‍
വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ അക്രമത്തെ അതിജീവിച്ച ഓരാളാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കു എന്നത് നിത്യേന വേണ്ടിവരുന്ന ഒരു സ്ട്രഗിള്‍ ആണ്. അതിജീവനം എന്ന് ശാരീരികമായി മാത്രമല്ല, അത് മാനസികമായ ഒന്നു കൂടിയാണെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര മേളയില്‍
ചലച്ചിത്ര മേളയില്‍ പ്രമുഖ സംവിധായകന് രാജ് കുമാര്‍ ഹിറാനിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ ഭാഗമാണ് പാര്‍വ്വതി. ജിയോ മാമി മേളയുടെ ഇരുപതാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഡൈമെന്‍ഷന്‍സ് എന്ന ഹ്രസ്വ ചിത്രങ്ങളുടെ വിധി കര്ത്താക്കളില് ഒരാളാണ് പാര്‍വ്വതി.
ഫേസ്ബുക്ക് പോസ്റ്റ്
ചലചിത്ര മേളയില്‍ നിന്ന്
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications