കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയായിരിക്കുമ്പോള്‍ പീഡിക്കപ്പെട്ടിട്ടൂണ്ട്; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി

Google Oneindia Malayalam News

വളരെ ചെറിയ പ്രായത്തില്‍ തനിക്കെതിരെ അതിക്രമം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി പര്‍വ്വതി. മുംബൈ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തനിക്ക് നേരിടേണ്ടി വന്ന് അക്രമത്തെ കുറിച്ച് പാര്‍വ്വതി വെളിപ്പെടുത്തിയത്.

<strong>ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകന് വിവരങ്ങള്‍ നല്‍കി, കാത്തു നിന്നത് ക്വട്ടേഷന്‍ സംഘം</strong>ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകന് വിവരങ്ങള്‍ നല്‍കി, കാത്തു നിന്നത് ക്വട്ടേഷന്‍ സംഘം

തനിക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ചു മനസ്സിലാക്കാന്‍ പന്ത്രണ്ട് വര്‍ഷം എടുത്തുവെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു. അജ്ഞലി മേനാന്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍വ്വതിയുടെ തുറന്നു പറച്ചില്‍. ഇത്തവണത്തെ ചലച്ചിത്ര മേളയുടെ ജൂറി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് പാര്‍വ്വതി. പാര്‍വ്വതിയുടെ തുറന്നു പറച്ചിലുകള്‍ ഇങ്ങനെ..

കുട്ടിയായിരിക്കുമ്പോള്‍

കുട്ടിയായിരിക്കുമ്പോള്‍

കുട്ടിയായിരിക്കുമ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തുവെന്നും. ആക്രമത്തെ അതിജീവിച്ച ഒരാളാണ് താന്‍ എന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ഇന്നും ദൈനംദിന് ജീവിതത്തില്‍ അനുഭവിക്കുന്ന പോരാട്ടമാണെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.

ഒരു വ്യക്തിയായാണ് സംസാരിക്കുന്നത്

ഒരു വ്യക്തിയായാണ് സംസാരിക്കുന്നത്

തനിക്കു സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് വേദിയിലിരുന്ന് സംസാരിക്കുന്നത്. ഒരു ജെന്‍ഡറോ മറ്റെന്തിങ്കിലും ടാഗ് തരുന്നതിന് മുമ്പ് താന്‍ ഒരു വ്യക്തിയായാണ് സംസാരിക്കുന്നത്.

മൂന്നോ നാലോ വയസ്സുള്ളപ്പോള്‍

മൂന്നോ നാലോ വയസ്സുള്ളപ്പോള്‍

മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് എനിക്കത് സംഭവിച്ചത്. 12 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നെന്ന് തിരിച്ചറിയാണ്. ഞാനന്ന് വളരെ ചെറിയ കുട്ടിയായിരുന്നു. ആ അക്രമം ഞാന്‍ ചോദിച്ചു വാങ്ങിയതല്ല.

ഞാന്‍ അക്രമിക്കപ്പെട്ടു

ഞാന്‍ അക്രമിക്കപ്പെട്ടു

പക്ഷെ ഞാന്‍ അക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് മറ്റൊരാളോട് തുറന്ന് സംസാരിക്കാന്‍ 12 വര്‍ഷം കൂടി സമയമെടുത്തു. പക്ഷെ അതിജീവനം എന്നത് തിരിച്ചറിയുന്നതും സംഭവിച്ചുവെന്ന് അംഗീകരിക്കുന്നതും അതിനെ മറികടക്കുന്നതുമെല്ലാം ജീവീതത്തില്‍ അനുഭവിക്കുന്ന വലിയ പോരാട്ടം തന്നെയാണെന്ന് പാര്‍വ്വതി അഭിപ്രായപ്പെട്ടു.

എന്നിട്ടും ഇത് സംഭവിച്ചു

എന്നിട്ടും ഇത് സംഭവിച്ചു

വളരെ ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയായാണ് രക്ഷിതാക്കള്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. എന്നിട്ടും ഇത് സംഭവിച്ചു. താനത് അര്‍ഹിച്ചിരുന്നോ എന്നെനിക്ക് അറിയില്ല. ഈ കാര്യം ഇപ്പോഴും എന്നെ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്.

വ്യക്തിപരമായി പറഞ്ഞാല്‍

വ്യക്തിപരമായി പറഞ്ഞാല്‍

വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ അക്രമത്തെ അതിജീവിച്ച ഓരാളാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കു എന്നത് നിത്യേന വേണ്ടിവരുന്ന ഒരു സ്ട്രഗിള്‍ ആണ്. അതിജീവനം എന്ന് ശാരീരികമായി മാത്രമല്ല, അത് മാനസികമായ ഒന്നു കൂടിയാണെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര മേളയില്‍

ചലച്ചിത്ര മേളയില്‍

ചലച്ചിത്ര മേളയില്‍ പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ ഭാഗമാണ് പാര്‍വ്വതി. ജിയോ മാമി മേളയുടെ ഇരുപതാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഡൈമെന്‍ഷന്‍സ് എന്ന ഹ്രസ്വ ചിത്രങ്ങളുടെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് പാര്‍വ്വതി.

ഫേസ്ബുക്ക് പോസ്റ്റ്

ചലചിത്ര മേളയില്‍ നിന്ന്

English summary
assaulted as a child survivor jio mami 20th mumbai film festival parvathy actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X