Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്!! 6 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 6 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം, പാലാ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എംഎല്‍എമാര്‍ ജയിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്.

conbjpkerala

9 എംഎല്‍എമാരാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. ഇതില്‍ നാല് പേരാണ് വിജയിച്ചത്. അരൂര്‍ എംഎല്‍എയായിരുന്ന എംഎ ആരിഫ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍ എന്നിവരാണ് വിജയിച്ചത്.

മഞ്ചേശ്വരത്ത് എംഎല്‍എ പിവി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് റസാഖ് മരിച്ചത്. എന്നാല്‍ റസാഖിന്‍റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലായില്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്നാണ് പാലായില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+