• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''മാണി സാറിനെതിരേ നിയമസഭയില്‍ നടത്തിയ യുദ്ധം കൂടിയായിരുന്നു അത്''; സർക്കാരിനെതിരെ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണം എന്നുളള ആവശ്യം ഹൈക്കോടതി തളളിയത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ സഭയില്‍ കയ്യാങ്കളി നടന്നത്. കോടതി തീരുമാനത്തിന് പിറകേ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.

പിജെ ജോസഫിനെതിരെ അടുത്ത നീക്കവുമായി ജോസ് കെ മാണി; അയോഗ്യരാക്കാൻ സ്പീക്കർക്ക് പരാതി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം: '' നിയമസഭയില്‍ എംഎല്‍എമാര്‍ കയ്യാങ്കളി നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്കിയ അപേക്ഷ സിജിഎം കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നു. 2 മന്ത്രിമാര്‍ ഉള്‍പ്പെടെ 6 എംഎല്‍എമാര്‍ ഈ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. 2.2 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കേസില്‍ തെളിവില്ലെന്ന ബാലിശമായ വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.

സിപിഎം നേതാക്കളെ എങ്ങനെയും രക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം. പൊതുമുതല്‍ നശിപ്പിച്ചതിനോടൊപ്പം കേരള നിയമസഭയ്ക്കും കേരളത്തിനും വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമാണിത്. കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുക തന്നെ വേണം. മാണി സാറിനെതിരേ നിയമസഭയില്‍ നടത്തിയ യുദ്ധം കൂടിയായിരുന്നു അത്''.

വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്: '' കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന് സിപിഎമ്മിനും എൽഡിഎഫിനും നിലപാട് സ്വീകരിക്കാം. അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും. എന്നാൽ അതിൻ്റെ പേരിൽ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ കേരളത്തിന് അത്ര എളുപ്പം മറക്കാൻ കഴിയില്ല.

'ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ'; കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളെ പിന്തുണച്ച് നടൻ കൃഷ്ണകുമാർ

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിൻ്റെ നേതൃത്ത്വത്തിൽ അരങ്ങേറിയത്. കനത്ത നാശനഷ്ടങ്ങളുണ്ടായത് സംസ്ഥാനത്തിൻ്റെ പൊതുമുതലിനാണ്. സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങൾ''

സുശാന്തിന്റെ മരണം: മയക്കുമരുന്ന് കേസിൽ അന്വേഷണം ദീപികയിലേക്ക്, വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

വിനായകൻ സംവിധായകൻ ആകുന്നത് അഭിമാനമെന്ന് മൃദുലാ ദേവി, 'വെർബൽ റേപ്പിനെതിരെ ശക്തമായി മുന്നോട്ട്'

English summary
Assembly Clash Case: Oommen Chandy slams state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X