ഗൗരിയമ്മക്ക് അധിക്ഷേപം: ജോര്‍ജ്ജിന് താക്കീത്

എന്നാല്‍ ജോര്‍ജ്ജിന് വെറും താക്കീത് മാത്രം പോരെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. ചീഫ് വിപ്പിനെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം എന്നതാണ് ഇടത് പാര്‍ട്ടികളുടെ ആവശ്യം. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെയാണ് സ്പീക്കര്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്.
മുന്‍മന്ത്രി ഗണേഷ് കുമാറിനെതിരെ പിസി ജോര്‍ജ്ജ് ആഞ്ഞടിച്ചിരുന്ന സമയത്താണ് ജോര്‍ജ്ജിനെതിരെ ആരോപണവുമായി മുതിര്‍ന്ന നേതാവ് ഗൗരിയമ്മ രംഗത്തെത്തിയത്. ജോര്‍ജ്ജിനെ തേടി എത്തിയ അമ്മയേയും കുഞ്ഞിനേും താന്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു എന്നായിരുന്നു ഗൗരിയമ്മയുടെ ആരോപണം.
ഇതോടെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ പോലും ലംഘിച്ച് പ്രതികരണവുമായി പിസി ജോര്‍ജ്ജ് രംഗത്തെത്തി. ഗൗരിയമ്മക്കും ഭര്‍ത്താവ് ടിവി തോമസിനും എതിരായിട്ടായിരുന്നു ചീഫ് വിപ്പിന്റെ തെറിയഭിഷേകം. ടിവി തോമസ് പെണ്ണുപിടിയന്‍ ആണെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. ടിവി തോമസിന് വഴിനീളെ മക്കളുണ്ടെന്നും അതുപോലെ പിസി ജോര്‍ജ്ജ് ചെയ്തിട്ടില്ലെന്നും ജോര്‍ജ്ജ് അന്ന് പറഞ്ഞു. ഗൗരിയമ്മയെ പച്ചത്തെറിതന്നെയാണ് പറഞ്ഞത്.
സംഭവം വിവാദമായതോടെ ജോര്‍ജ്ജ് നിലപാടില്‍ അയവ് വരുത്തുകയും ചെയ്തിരുന്നു. തന്നെകുറിച്ച് ഗൗരിയമ്മ ഉന്നയിച്ച ആകരോപണങ്ങളില്‍ മനം നൊന്തായിരുന്നു പ്രതികരണമെന്നും വീട്ടില്‍ വച്ച് സ്വകാര്യമായി സംസാരിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയായിരുന്നുവെന്നു പറഞ്ഞ് ജോര്‍ജ്ജ് ഒഴിയാന്‍ ശ്രമിച്ചു. എന്നാല്‍ ഇടത് വലത് കക്ഷി ഭേദമന്യേ എല്ലാവരും ജോര്‍ജ്ജിനെതിരെ തിരിയുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിയമസഭ സമിതിയെ നിയോഗിച്ചത്. കെ മുരളീധരന്‍ ആണ് സിമിതിയുടെ ചെയര്‍മാന്‍.












Click it and Unblock the Notifications