Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 2006 ആവര്‍ത്തിക്കും.. കോടിയേരിയുടെ വാക്ക്!!!

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മലപ്പുറം പര്യടനത്തിനു ശേഷം മലപ്പുറത്ത് അണികള്‍ക്ക് ആവേശം പകരാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ എത്തി. അക്രമം നടന്ന താനൂര്‍ തീരദേശമേഖല സന്ദര്‍ശിച്ച അദ്ദേഹം ലീഗ് പരാജയ ഭീതി മൂലം അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്നും സ്ഥാനാര്‍ഥിയെ അക്രമിച്ചത് അപലപനീയമാണെന്നും പറഞ്ഞു.

ജില്ലയില്‍ 2006 ആവര്‍ത്തിക്കുമെന്നും താനൂര്‍ അടക്കം പല മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളിലെ നേരിയ മാറ്റങ്ങളും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താനുമായതാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍. എന്നാല്‍ മുസ്ലീം ലീഗ് കോട്ടയ്ക്ക് ഒരു ഉലച്ചിലും സംഭവിക്കില്ലെന്ന ഉറപ്പിലാണ് യുഡിഎഫും.

Kodiyeri Malappuram

വൈകീട്ട് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോടിയേരി ആഞ്ഞടിച്ചു. ഉമ്മന്‍ ചാണ്ടി ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. ആരോപണമുന്നയിച്ച വിഎസിനെ കോടതിയില്‍ കയറ്റുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയെ വി.എസ് കോടതിയില്‍ നേരിട്ടു കൊള്ളുമെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍ക്കെരിരെയുള്ള അഴിമതി ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയ അദ്ദേഹം ബിജെപി-യുഡിഎഫ്. രഹസ്യധാരണയുള്ളതായും ആരോപിച്ചു. കള്ളപ്പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

2006 ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ അഞ്ച് സീറ്റുകളാണ് ഇടതുമുന്നണി സ്വന്തമാക്കിയത്. എന്നാല്‍ 2011 ല്‍ എത്തിയപ്പോള്‍ ഇത് രണ്ട് സീറ്റില്‍ ഒതുങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+