കേരളത്തില്‍ മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വിയെന്ന് ഇന്ത്യാടുഡേ സര്‍വ്വേ
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വിയാണ് സംഭവിയ്ക്കാന്‍ പോകുന്നതെന്ന് എക്‌സിറ്റ് പോള്‍ ഫലം. ആക്‌സിസ്-ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ സര്‍വ്വേ ആണ് മന്ത്രിമാരുടെ കൂട്ടത്തോല്‍വി പ്രവചിയ്ക്കുന്നത്.
മുന്‍ മന്ത്രി കെഎം മാണി, എക്‌സൈസ് മന്ത്രി കെ ബാബു, കൃഷി മന്ത്രി കെപി മോഹനന്‍, സാമൂഹ്യനീതി വകുപ്പ് മന്ത്രി എംകെ മുനീര്‍ എന്നിവര്‍ പരാജയപ്പെടും എന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

കെഎം മാണി
ബാര്‍ കോഴ ആരോപണത്തില്‍ രാജിവച്ചൊഴിയേണ്ടിവന്ന മുന്‍ ധനമന്ത്രി കെഎം മാണി പാലായില്‍ തോല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിയ്ക്കുകയാണെങ്കില്‍ കേരള രാഷ്ട്രീയത്തിലും പാലായുടെ രാഷ്ട്രീയത്തിലും അത് വന്‍ ചലനം തന്നെ ആയിരിക്കും സൃഷ്ടിയ്ക്കുക.

വന്‍ തിരിച്ചടി
മന്ത്രിമാര്‍ പരാജയപ്പെട്ടാല്‍ അത് യുഡിഎഫില്‍ വന്‍ പ്രതിസന്ധിയായിരിക്കും സൃഷ്ടിയ്ക്കുക എന്നത് ഉറപ്പാണ്. പ്രത്യേകിച്ചും കെ ബാബുവിന്റേയും കെഎം മാണിയുടേയും കാര്യത്തില്‍.

കെ ബാബു
ബാര്‍ കോഴയില്‍ വന്‍ ആരോപണങ്ങള്‍ നേരിട്ട എക്‌സൈസ് മന്ത്രി കെ ബാബു തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പരാജയപ്പെടും എന്നാണ് ഇന്ത്യാടുഡേ സര്‍വ്വേ പ്രവചിയ്ക്കുന്നത്. വിഎം സുധീരന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഉമ്മന്‍ ചാണ്ടി കെ ബാബുവിന് വേണ്ടി നിലകൊണ്ടത്. എം സ്വരാജ് ആണ് തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

എംകെ മുനീര്‍
മുസ്ലീം ലീഗ് മന്ത്രിയായ എംകെ മുനീര്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പരാജയപ്പെടുമെന്നും സര്‍വ്വേ പ്രവചിയ്ക്കുന്നു. ഐഎന്‍എല്ലിന്റെ എപി അബ്ദുള്‍ വഹാബ് ആണ് ഇവിടെ മുനീറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

കെപി മോഹനന്‍
കൃഷി മന്ത്രിയും ജെഡിയു നേതാവും ആയ കെപി മോഹനന്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇത്തവണ പരാജയം രുചിയ്ക്കുമെന്നാണ് സര്‍വ്വേയിലെ മറ്റൊരു പ്രവചനം. സിപിഎമ്മിന്റെ കെകെ ഷൈലജയാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി












Click it and Unblock the Notifications