Get Updates
Get notified of breaking news, exclusive insights, and must-see stories!

നികേഷ് കുമാറിനെതിര 57 കേസ്... ഞെട്ടണ്ട, സംഗതി സത്യമാണ്

കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തക്കര്‍ക്കെതിരെ കേസുകള്‍എന്നത് അവരെ സംബന്ധിച്ച് തൊപ്പിയിലെ വര്‍ണ്ണത്തൂവലുകള്‍ പോലെയാണ്. പഴയ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെല്ലാം കേസുകളുടെ എണ്ണത്തില്‍ വലിപ്പം പറയുന്നത് പതിവ് സംഭവമാണ്.

എന്നാല്‍ അടുത്തകാലം വരെ മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന ഒരാള്‍ക്ക് രാഷ്ട്രീയക്കാരേക്കാള്‍ കേസുകള്‍ ഉണ്ടാവുക എന്ന് വന്നാല്‍ സംഗതി എങ്ങനെയുണ്ടാകും. മറ്റാരെക്കുറിച്ചും അല്ല, അഴീക്കോട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിനെ കുറിച്ചാണ് പറയുന്നത്.

സാധാരമ ഒരു മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ കേസുകള്‍ അധികം ഉണ്ടാകാനുള്ള സാധ്യതയില്ല. എന്നാല്‍ ഒരു ചാനല്‍ മേധാവിയാകുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. 57 കേസുകള്‍ ആണ് നികേഷിനെതിരെയുള്ളത് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

57 കേസുകള്‍

57 കേസുകള്‍

അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിനെതിരെ 57 കേസുകളുണ്ടെന്നാണ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.

ചെക്ക് കേസുകള്‍

ചെക്ക് കേസുകള്‍

57 കേസുകളില്‍ 54 എണ്ണവും ചെക്ക് മടങ്ങിയ കേസുകളാണെന്നാണ് വിവരം.

പുതുമയാണോ

പുതുമയാണോ

ഇത്രയധികം ചെക്ക് കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ ആരും തന്നെ കേരളത്തില്‍ ഉണ്ടാകാനിടയില്ലെന്നാണ് ഓണ്‍ലൈന്‍ ലോകത്തെ പരിഹാസം.

ചാനല്‍ മേധാവി

ചാനല്‍ മേധാവി

എന്നാല്‍ മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. നികേഷ് കുമാര്‍ വെറും ഒരു മാധ്യമ പ്രവര്‍ത്തകന്‍ മാത്രമല്ല, ഒരു ചാനല്‍ മേധാവി കൂടിയാണ്. അപ്പോള്‍ സാഹചര്യങ്ങള്‍ക്ക് നല്ല വ്യത്യാസമുണ്ട്.

ചെക്ക് മടങ്ങല്‍

ചെക്ക് മടങ്ങല്‍

ലാഭത്തിലല്ലാത്ത ഒരു സ്ഥാപനത്തില്‍ നിന്ന് ചെക്കുകള്‍ മടങ്ങുക എന്നത് ഒരു പുതിയ സംഭവം ഒന്നും ആകാനിടയില്ല. നികേഷിന്റെ കാര്യത്തിലും അതൊക്കെ തന്നെ ആകും സംഭവിച്ചിട്ടുണ്ടാവുക.

തട്ടിപ്പ് കേസ്

തട്ടിപ്പ് കേസ്

എന്നാല്‍ നികേഷിനെതിരെ തട്ടിപ്പുകേസുകളും ഉണ്ട്. അടുത്തിടെയാണ് ലാലി ജോസഫ് എന്ന സ്ത്രീ നികേഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ആസ്തിയെത്ര

ആസ്തിയെത്ര

നികേഷ് കുമാറിന്റെ ആസ്തി എത്രയെന്നറിയാമോ? നാലര കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.

ഭാര്യക്കോ?

ഭാര്യക്കോ?

നികേഷ് കുമാറിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയും ആയ റാണിയ്ക്ക് 42 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.

ആസ്തിയില്‍

ആസ്തിയില്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരി ഉള്‍പ്പെടെയാണ് നികേഷ് കുമാറിന്‍രേയും റാണിയുടേയും ആസ്തികള്‍.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

നികേഷ് കുമാറിനെതിരെ ഒട്ടേറെ വ്യാജ പ്രചാരണങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്നുണ്ട്. ഇതിനെതിരെ അടുത്തിടെ നികേഷിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+