നൂറു ശതമാനം വോട്ടു തേടി റിട്ടേണിങ് ഓഫീസറുടെ പാട്ട് സിഡി
കോട്ടയം: എല്ലാവരെ കൊണ്ടും വോട്ടു ചെയ്യിക്കാന്‍ ഒരുങ്ങുകയാണ് കോട്ടയം ജില്ലയിലെ ഒരു റിട്ടേണിങ് ഓഫീസര്‍. ചങ്ങനാശേരിയിലെ റിട്ടേണിങ് ഓഫീസര്‍ ടിവി സുഭാഷാണ് വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാന്‍ പാട്ട് സിഡിയുമായി എത്തിയിരിക്കുന്നത്.

നാല് മിനിറ്റ് നീളുന്ന സിഡിയില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 200 ഓളം പേരുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകളക്ടറുമായ സ്വാഗത് ഭണ്ഡാരി സിഡി പ്രകാശനം ചെയ്തു.
സിനിമാ ഗാനരചയിതാവ് കൂടിയായ ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ വിആര്‍ സന്തോഷാണ് ഗാനരചന. ഡോ മനോജ് സംഗീതം നല്‍കി. സ്വീപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് കലാകാരന്മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.












Click it and Unblock the Notifications