Get Updates
Get notified of breaking news, exclusive insights, and must-see stories!

വി എസ് വന്നില്ലെങ്കിലെന്താ? സുധാകരൻ ഉഷാറാ...!!!

ആലപ്പുഴ: തൊട്ടടുത്ത് എത്തിയിട്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ അമ്പലപ്പുഴയിൽ കാലു കുത്തിയില്ല. തോമസ് ഐസക്ക് മത്സരിക്കുന്ന ആലപ്പുഴയിലും എഎം ആരിഫ് മത്സരിക്കുന്ന അരൂരിലും വിഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. വിളിച്ചിട്ടും സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുയിൽ മാത്രം വന്നില്ല.

പക്ഷേ, വിഎസ് വന്നില്ലെന്ന് കരുതി പ്രചാരണം വേണ്ടെന്ന് വെയ്ക്കാൻ സുധാകാരന് പറ്റുമോ? വി എസിന്റെ അഭാവം തന്നെ ഒരുതരത്തിലും ബാധിക്കില്ലെന്ന മട്ടിൽ വളരെ ആത്മവിശ്വാസത്തോടെയാണ് സുധാകരൻ.

Sudhakaran Campaign

വോട്ടു ചോദിച്ചെത്തിയപ്പോൾ ഒപ്പം നിന്ന് സെൽഫിയെടുക്കണമെന്ന് യുവാക്കൾ. ആയിക്കോട്ടേയെന്ന് സുധാകരനും. എന്തും വെട്ടിത്തുറന്ന് പറയുന്ന,അഴിമതിയില്ലാത്ത നേതാവ് എന്ന ലേബൽ സുധാകരൻ ഉണ്ടാക്കിയിട്ടുണ്ട്. വിഎസ് വന്നില്ലെങ്കിലും സുധാകരന്റെ ആ പ്ളസ് പോയിന്റുകൾ വോട്ടാകുമെന്നാണ് സുധാകരപക്ഷത്തിന്റെ പ്രതീക്ഷ.

വിഎസിന് സുധാകരനോടുള്ള അതൃപ്തി പറഞ്ഞു തീർക്കാനും ശ്രമം നടക്കുന്നുണ്ട്. പക്ഷേ, സുധാകരനോട് വിഎസ് അത്ര എളുപ്പമൊന്നും ക്ഷമിക്കാനാവില്ല. അത്ര വേദനയുണ്ടാക്കുന്ന വാക്കുകളാണ് സുധാകരന്റെ നാവിൽ നിന്ന് വീണത്. വിഎസിന് ജയ് വിളിക്കുന്നത് കുറെ കള്ളുകുടിയന്മാരാണെന്നായിരുന്നു സിപിഎം സമ്മേളന കാലത്ത് സുധാകരൻ പറഞ്ഞത്.

സമ്മേളനം കഴിഞ്ഞ് പ്രശ്നങ്ങളൊക്കെ തീർന്നു. അന്നു പറഞ്ഞതെല്ലാം സുധാകരനും മറന്നു. പക്ഷേ, വിഎസ് ഒന്നും മറന്നിട്ടില്ല. പക്ഷേ, ആരില്ലെങ്കിലും തന്നോടൊപ്പം ജനങ്ങളുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുധാകരന്റെ ഓരോ നീക്കവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+