അഡ്വ വിദ്യ സംഗീത് സിപിഎമ്മിലേക്ക്... ഫെയ്സ്ബുക്കില്‍ പോസ്റ്റും, യുഡിഎഫിന് വീണ്ടും തിരിച്ചടി
തൃശ്ശൂര്‍: 2010-2015 തദ്ദേശ ഭരണ കാലത്തെ തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ തീപ്പൊരി നേതാവായിരുന്നു യുഡിഎഫിലെ അഡ്വ വിദ്യ സംഗീത്. സിഎംപിക്കാരിയായ വിദ്യ സംഗീത് ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നു എന്നതാണ് യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചിരിയ്ക്കുന്നത്.
തൃശൂരിലെ ജനകീയ നേതാക്കളില്‍ ഒരാളായിരുന്നു വിദ്യ സംഗീത്. ജില്ലാ പഞ്ചായത്തില്‍ അഴിമതിയെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന യുഡിഎഫ് പ്രസിഡന്റുമാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും വിദ്യ നിരന്തം തലവേദന സൃഷ്ടിച്ചിരുന്നു. വിദ്യയുടെ പാര്‍ട്ടി മാറ്റം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ചില സ്വാധീനങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ഭയത്തിലാണ് യുഡിഎഫ് നേതൃത്വം.

ജില്ലാ പഞ്ചായത്ത് മുളങ്കുന്നത്തുകാവ് ഡിവിഷനില്‍ നിന്നാണ് അഡ്വ വിദ്യ സംഗീത് സിഎംപി സ്ഥാനാര്‍ത്ഥിയായി ജയിച്ച് ജില്ലാ പഞ്ചായത്തിലെത്തിയത്. യുഡിഎഫിന്റെ ഭരണകാലത്ത് അഴിമതിക്ക് എതിരായി പ്രവര്‍ത്തിച്ചതോടെ വിദ്യ അവരുടെ കണ്ണിലെ കരടായി. സിഎംപി പിള്ളര്ന്നതോടെ ഒരു പക്ഷത്തേക്കും ചരിയാതെ യുഡിഎഫില്‍ തുടര്‍ന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നവരുമായി ഏറ്റവും യോജിക്കുന്നത് സിപിഎം ആണെന്ന കാഴ്ചപ്പാടിലാണ് പാര്‍ട്ടി മാറുന്നതെന്ന് വിദ്യ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. നേരത്തെ ശോഭ സിറ്റിയ്ക്കെതിരെ വിദ്യ നടത്തിയ നിയമ പോരാട്ടം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications