കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ലക്ഷത്തിന്റെ വാച്ച്; 90 ലക്ഷത്തിന്റെ കാര്‍... വരുന്നു എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കൈയില്‍ 20 ലക്ഷത്തിന്റെ വാച്ച്. തിരഞ്ഞെടുപ്പ് പ്രചാരണം 90 ലക്ഷത്തിന്റെ ബെന്‍സ് കാറില്‍. വരികയായി വിനീതനായി നമ്മുടെ എഐഎഡിഎ.കെ സ്ഥാനാര്‍ഥി അബ്ദുല്‍ ഖാദര്‍.

ഇടുക്കി ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ എഐഎഡിഎംകെകാരനാണ്. പീരുമേട്ടിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥി അബദുള്‍ ഖാദറിനുളളത് 54 കോടിയുടെ ആസ്തി. ഇതില്‍ 25 കോടി വിദേശത്താണ്. കൈയില്‍ പണമായുളളത് 20000 രൂപ. ഭാര്യയുടെ പേരില്‍ 10000 രൂപ.

Abdul Khader

36 കോടി മൂല്യമുളള വസ്തുവകകളാണ് തൃശൂര്‍ ദേശമംഗലം സ്വദേശിയായ ഖാദറിനുളളത്. പാലക്കാട്, തലശേരി ഇടപ്പളളി, കുമളി എന്നിവിടങ്ങളിലാണ് വസ്തുക്കള്‍. വര്‍ഷങ്ങളോളം അബുദാബിയിലായിരുന്ന 41 കാരനായ ഖാദറിന് 10.72 കോടിയുടെ ബാധ്യതയുമുണ്ട്. വിവിധ ബാങ്കുകളിലായി 380000 രൂപ നിക്ഷേപം. വിവിധ കമ്പനികളിലായി 16. 53 കോടി രൂപയുടെ ഓഹരി. ഇതില്‍ 16.5 കോടിയും ജിഐ പ്ലാന്റേഷന്‍സില്‍. 90 ലക്ഷത്തിന്റെ ബെന്‍സ്, 12 ലക്ഷത്തിന്റെ ബെന്‍സ്, എട്ടു ലക്ഷത്തിന്റെ ഇന്നോവ എന്നിവയാണ് വാഹനങ്ങള്‍. കൈയില്‍ കെട്ടിയിരിക്കുന്ന റോളക്‌സ് വാച്ചിന്റെ വില വെറും 20 ലക്ഷം. ഭാര്യക്കുളളത് 200 പവന്‍ സ്വര്‍ണം. ഇതിന്റെ വില 40 ലക്ഷം. ഇതെല്ലാം ചേര്‍ത്ത് 17.87 കോടിയുടെ ആസ്തി വിവരമാണ് ഖാദര്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്.

കീശ സമ്പന്നമെങ്കിലും കേസ് അധികമില്ല. വെറും അഞ്ചെണ്ണം മാത്രം. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഉടുമ്പഞ്ചോലയില്‍ സോമനും ദേവികുളത്ത് ധനലക്ഷ്മിയുമാണ് എഐഎഡിഎംകെ സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നു പഞ്ചായത്ത് വാര്‍ഡുകള്‍ എഐഎഡിഎംകെ നേടിയിരുന്നു. പീരുമേട്, മറയൂര്‍, ദേവികുളം പഞ്ചായത്തുകളിലാണ് പാര്‍ട്ടിക്ക് പ്രതിനിധികളുളളത്.
തമിഴ് തോട്ടം തൊഴിലാളി പ്രാമുഖ്യമുളള പീരുമേട്ടില്‍ അതിസമ്പന്നനായ അബ്ദുല്‍ ഖാദറിന്റെ സാന്നിധ്യം മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ആശങ്ക പകരുന്നുണ്ട്. കഴിഞ്ഞ തവണ എഐഎഡിഎംകെ പീരുമേട്ടില്‍ 694ഉം ദേവികുളത്ത് 646ഉം വോട്ടുകള്‍ നേടിയിരുന്നു.

English summary
Assembly Election 2016: AIADMK candidate with 20 Lakh worth Watch and 90 Lakh work Car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X