Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ണാ ഡിഎംകെ പണം വിതരണത്തിന് ശ്രമിച്ചെന്ന്... കുമളിയില്‍ സംഘര്‍ഷം

ഇടുക്കി: അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്നാരോപിച്ച് സിപിഎം- അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ കുമളിയില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

കുമളി ടൗണിനു സമീപം റോസാപ്പൂക്കണ്ടത്ത് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാന്‍ നീക്കം നടത്തുന്നുവെന്നായിരുന്നു വിവരം. ഇതേ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചു കൂടുകയായിരുന്നു. സംഭവം അറിഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി താമസിക്കുന്ന റോസാപ്പൂക്കണ്ടത്തെ ഹോം സ്റ്റേ പരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട് വളഞ്ഞു.

Idukki Map

സംഭവം അറിഞ്ഞ് കുമളി സിഐയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. സംഭവങ്ങള്‍ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തമെന്ന് കുമളി സിഐ പാര്‍ട്ടി നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയതോടെ രാത്രി ഒന്‍പത് മണിയോടെ ആളുകള്‍ പിരിഞ്ഞു പോകുകയായിരുന്നു.

ഇതിനിടെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിനെത്തിയ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാമറാമാനെന്ന് അവകാശപ്പെട്ടയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കോലഞ്ചേരി സ്വദേശി ബിനു മാത്യു (35) വിനെയാണ് കസ്റ്റഡിയിലെടുത്തത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുമ്പോള്‍ ഇവര്‍ക്കൊപ്പം ബിനു മാത്യുവും വീഡിയോ പകര്‍ത്തുന്നുണ്ടായിരുന്നു. ഇയാള്‍ കേരളാ സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരുന്നു. ഇതോടെ ആളുകള്‍ ഇത് ചോദ്യം ചെയ്തു.

പോലീസ് അന്വേഷിച്ചെങ്കിലും ഇത്തരത്തില്‍ ഒരു കാമറാമാന്‍ തങ്ങള്‍ക്കില്ലെന്ന് പിആര്‍ഡി അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജയകുമാര്‍ പറഞ്ഞു. ബിനു ഉപയോഗിച്ചിരുന്ന വാഹനത്തില്‍ നിന്നും നിരവധി മലയാളം ചാനലുകളുടെ ലോഗോകളും കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+