കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌മേഖലയില്‍ പുരട്ചി തലൈവി ഇഫക്ട്; വോട്ടുപിടിക്കാന്‍ പണം മുതല്‍ ഡാന്‍സ് വരെ

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജില്ലയിലെ തമിഴ് സ്വാധീനമുളള ദേവികുളം, പീരുമേട് മണ്ഡലങ്ങളില്‍ ആരു ജയിക്കണമെന്ന് തീരുമാനിക്കുന്നത് പുരട്ചി തലൈവിയാണോ? ഈ രണ്ടു മണ്ഡലങ്ങളിലും എഐഎഡിഎംകെ നിര്‍ണായക ശക്തിയായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പണം മുതല്‍ ഐറ്റം ഡാന്‍സ് വരെയാണ് തമിഴ്‌മേഖലകളില്‍ അണ്ണാ ഡിഎംകെ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ ഉപയോഗിക്കുന്നത്. ദേവികുളം മണ്ഡലത്തില്‍ 12,000 വോട്ടുവരെ പാര്‍ട്ടി സ്ഥാനാര്‍ഥി നേടിയേക്കാമെന്നാണ് സൂചന. തിരഞ്ഞെടുപ്പിനു മുന്നോടിയായി ആഭ്യന്തര കലാപത്തിന് വരെ അണ്ണാ ഡിഎംകെ ശ്രമിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ADMK Logo

ദേവികുളത്ത് ആര്‍എം ധനലക്ഷ്മിയും പീരുമേട്ടില്‍ അബ്ദുള്‍ ഖാദറും ഉടുമ്പഞ്ചോലയില്‍ ബി സോമനുമാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍. തമിഴ്‌നാട് മന്ത്രിമാരടക്കമുളളവരെയാണ് ഏതു വിധത്തിലും കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതിനായി ജയലളിത അയച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുളള കലാസംഘം നിത്യവും മൂന്നാര്‍, പീരുമേട് മേഖലയില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ലോറിയില്‍ സ്‌റ്റേജ് കെട്ടിയാണ് നൃത്തസംഘങ്ങളുടെ സഞ്ചാരം. തോട്ടം തൊഴിലാളികള്‍ക്ക് പണം അടക്കമുളളവ നല്‍കിയാണ് സക്വാഡ് പ്രവര്‍ത്തനം എന്ന് ആക്ഷേപമുണ്ട്.

AIADMK

തമിഴ് വികാരം ആളിക്കത്തിക്കുന്ന തരത്തിലുളള പ്രസംഗങ്ങളും എല്ലായിടത്തും നടക്കുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസ് റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. ജില്ലയില്‍ മത്സരിക്കുന്ന അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

പീരുമേട് നിയമസഭ മണ്ഡലം കേന്ദ്രീകരിച്ചാണ് 12ല്‍ 10 കേസുകളും. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 28 കേസുകളില്‍ 12 കേസുകളിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ പ്രതികളാണ്. പണം, മദ്യം എന്നിവയ്ക്കു പുറമേ വസ്ത്രങ്ങള്‍, ലാപ്‌ടോപ്പ്, വീട്ടുപകരണങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തില്‍ കാലുറപ്പിക്കാന്‍ അണ്ണാ ഡിഎംകെ പയറ്റുന്നത് ദിവസക്കൂലി അടക്കമുളള തന്ത്രങ്ങളാണ്. കുമളി റോസാപ്പുകണ്ടം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മുല്ലപ്പെരിയാര്‍ മുഖ്യവിഷയമാക്കിയും കേരളത്തില്‍ താമസിച്ച് തമിഴ്‌നാടിന്റെ ആനുകൂല്യം പറ്റിയവരും വിദ്യാഭ്യാസം നേടിയവരും അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിക്കാതെ വന്നാല്‍ ആനുകൂല്യങ്ങള്‍ തിരികെ നല്‍കേണ്ടി വരും എന്ന ഭീഷണി മുഴക്കിയുമാണ് വിരട്ടുന്നത്. റോസാപ്പൂകണ്ടം കേന്ദ്രീകരിച്ച് നടക്കുന്ന അണ്ണാ ഡിഎംകെയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് പണം നല്‍കിയതായി പറയപ്പെടുന്നുണ്ട്.

തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന അരി യാതൊരു തടസവും കൂടാതെയാണ് റോസാപ്പുകണ്ടം ഊട് വഴിയിലൂടെ എത്തിച്ച് വിതരണം ചെയുന്നതെന്ന് പറയപ്പെടുന്നു. കുമളി ചെക്ക് പോസ്റ്റില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി തമിഴ്‌നാടിന്റെ അരിചെക്ക് പോസ്റ്റ് എന്ന് അറിയപ്പെടുന്ന പരിശോധന കേന്ദ്രമുണ്ട്. ഇതിനടുത്ത് നിന്നുള്ള ഊട് വഴിയിലൂടെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേരളത്തില്‍ അരി എത്തിക്കുകയാണെന്നാണ് ആക്ഷേപം. കുമളിയിലെ മറ്റ് പാര്‍ട്ടികളുടെ പ്രാദേശികനേതാക്കന്‍മാരെ വന്‍ തുകയും വാഹനവും സര്‍വ്വ ചിലവുകളും നല്‍കി അണ്ണാ ഡിഎംകെ കൂടെ കൂട്ടിയതായും പറയപ്പെടുന്നു.

English summary
Assembly Election 2016: AIADMK effect in Kerala border constituencies will be crucial for LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X