ആലപ്പുഴസീറ്റ് തങ്ങളുടേതെന്ന് ആലപ്പുഴ രൂപത;കോൺഗ്രസുകാർ ഞെട്ടി!!!
ആലപ്പുഴ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ കോൺഗ്രസ് നേതാക്കൾ തമ്മിൽ സീറ്റിനായി കടിപിടികൂടുന്നു.ഹൈക്കമാൻഡ് ഇടപെട്ടിട്ടും അതിന് പൂർണമായും പരിഹാരമുണ്ടായിട്ടില്ല. പക്ഷേ, ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലല്ല തർക്കം.കോൺഗ്രസും ആലപ്പുഴ രൂപതയും തമ്മിലാണ്.
ആലപ്പുഴ രൂപത നിർദേശിച്ച പേരുകൾ കോൺഗ്രസ് പരിഗണിക്കാത്തതാണ് കാരണം. ഒടുവിൽ ലഭിച്ച വിവരമനുസരിച്ച കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇതറിഞ്ഞാണ് ആലപ്പുഴ രൂപതയിലെ വൈദികർ ഇടഞ്ഞത്.

കാലങ്ങളായി ആലപ്പുഴ സീറ്റ് ആലപ്പുഴ രൂപതയ്ക്ക് സ്വന്തമാണെന്ന് ചില വൈദികർ തുറന്നടിച്ചു. ഇതോടെ കോൺഗ്രസ് വെട്ടിലായി. ലത്തീൻ സമുദായത്തിൽ പെട്ടതാണെങ്കിലും ലാലി വിൻസെന്റ് കൊച്ചി രൂപതയിൽപ്പെട്ടതാണ്. ആലപ്പുഴ രൂപതയിൽപ്പെട്ട ആളെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് രൂപതയുടെ ആഗ്രഹം.
ആലപ്പുഴ മുന്‍ നഗരസഭാ കൗൺസിലർ അഡ്വ റീഗോരാജു, എംജെ ജോബ്, ജാക്സൺ ആറാട്ടുകുളം എന്നിവരുടെ പേരാണ് രൂപതനിർദ്ദേശിച്ചത്. കഴിഞ്ഞ തവണ രൂപത നിർദ്ദേശിച്ച പിജെ മാത്യുവാണ് മത്സരിച്ചത്. അന്ന് എൽഡിഎഫിലെ തോമസ് ഐസക്ക് വൻ മാർജിനിലാണ് ജയിച്ചത്. ഇതൊക്കെ കണക്കിലെടുത്താവും കോൺഗ്രസ് രൂപതയെ തഴഞ്ഞതെന്നാണ് വിവരം. ഏതായാലും ആലപ്പുഴ സീറ്റ് തങ്ങൾക്ക് സ്വന്തമാണെന്ന് ആലപ്പുഴ രൂപത പറഞ്ഞതോടെ കോൺഗ്രസുകാർ ഞെട്ടിയിരിക്കുകയാണ്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications