Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍മാരില്‍ നിന്ന് കൈനീട്ടം വാങ്ങി ഇതാ ഒരു സ്ഥാനാര്‍ത്ഥി... എന്തിനെന്നോ!!!

ആലപ്പുഴ: വിഷുദിനത്തില്‍ വീടിന്റെ ഉമ്മറത്തു വന്ന് അതിരാവിലെ തന്നെ ഒരു സ്ഥാനാര്‍ത്ഥി എല്ലാവര്‍ക്കും വിഷു ആശംസിച്ചു. പിന്നെ, കൈനീട്ടമായി ഒരു നാണയത്തുട്ട് ചോദിച്ചു വാങ്ങി.

അല്ല, തിരഞ്ഞെടുപ്പ് ആയതു കൊണ്ട് എല്ലാ സ്ഥാനാര്‍ത്ഥികളും കൈനീട്ടം കൊടുത്തു നടക്കുമ്പോള്‍, എന്തേ ഈ സ്ഥാനാര്‍ത്ഥി മാത്രം ഇങ്ങനെ? വോട്ടര്‍മാരുടെ മനസില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ സ്ഥാനാര്‍ത്ഥി തന്നെ അതിന് ഉത്തരം നല്‍കി. കൈനീട്ടം കൊണ്ടു വേണം തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം കെട്ടിവെയ്ക്കാന്‍!!!

Ranjeeth Sreenivas

ആലപ്പുഴ മണ്ഡലത്തിലെ എന്‍‍ഡിഎ സ്ഥാനാര്‍ത്ഥി രണ്‍ജീത് ശ്രീനിവാസാണ് വിഷുവിന് കൈനീട്ടം ചോദിച്ചെത്തിയത്. പതിനായിരം വീടുകള്‍ കയറി ഒരു രൂപയുടെനാണയത്തുട്ടുകളാണ് വാങ്ങുന്നത്. എല്ലാ വീട്ടിലും സ്ഥാനര്‍ത്ഥിക്ക് നേരിട്ട് എത്താന്‍ കഴിയില്ല. അതിനാൽ കൈനീട്ടം വാങ്ങാന്‍ പ്രത്യേകം സ്ക്വാഡുകളും രംഗത്തുണ്ടായിരുന്നു.

ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും വിഷു ആശംസാ കാര്‍ഡുകളുമായി വീടുകളിലെത്തി. ചിലര്‍ പച്ചക്കറി വിത്തുകളും വോട്ടര്‍മാരിലെത്തിച്ചു. എന്തായാലും കെട്ടിവെയ്ക്കാന്‍ കൈനീട്ടം വാങ്ങിയ സ്ഥാനാന്‍ത്ഥിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടില്ല. പക്ഷേ, പച്ചക്കറി വിത്തുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയവരെ കമ്മിഷന്‍ പൊക്കുമെന്നാണ് വിവരം. കാരണം, പാരിതോഷികം നല്‍കിയുള്ള സ്വാധീനമാണല്ലോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+