ഹസ്സന്‍പറന്നിറങ്ങുമോ? അമ്പലപ്പുഴ മാറിമറിയുന്നു; ജെഡിയുവിന് ഭീഷണി
അമ്പലപ്പുഴ: ദേശാടനപ്പക്ഷി വിവാദം കോണ്‍ഗ്രസില്‍ മുറുകുമ്പോള്‍ നേതൃത്വത്തിന്റെ അറിവോടെ അമ്പലപ്പുഴ മണ്ഡലത്തില്‍ എംഎം ഹസന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. അമ്പലപ്പുഴ സീറ്റ് ജെഡിയുവിന് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതാണ് ജനശ്രീ നേതാവ് പരിഗണനയിൽ വരാന്‍ കാരണമത്രേ.
ഒരു വാര്‍ഡ് കമ്മിറ്റി പോലും ഇല്ലാത്ത ജെഡിയുവിന് ഒരു കാരണവശാലും സീറ്റ് നല്‍കരുതെന്ന് മഹിളാ കോണ്‍ഗ്രസും ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ജെഡിയു വിന് സീറ്റ് നഷ്ടമാകാനാണ് സാധ്യത.
വെള്ളിയാഴ്ച വൈകിട്ടോടെ അമ്പലപ്പുഴ സീറ്റില്‍ ധാരണയാകും.

എംഎം ഹസ്സനുമായുള്ള പോരാട്ടമാണ് ഏറ്റവും ശക്തമായിരുന്നതെന്ന് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതും ഹസ്സന് നേട്ടമായി. ജെഡിയുവിനെ ഒഴിവാക്കിയാല്‍ ഹസ്സനെതിരെ ഇനി ദേശാടനപ്പക്ഷി വിവാദം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കാനിടയില്ല.
അതേ സമയം ജെഡിയുവിന്, പകരം ഏത് സീറ്റ് നല്‍കുമെന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് നേതൃത്വം. അരൂര്‍ ആര്‍എസ്പിക്ക് നല്‍കാന്‍ ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ ജെഡിയുവിന് സീറ്റ് നഷ്ടമാകും.












Click it and Unblock the Notifications