പിണറായിയുടെ സ്വത്ത് എത്ര, വിഎസിന്റെ സ്വത്ത് എത്ര? ... കേട്ടാല്‍ ഞെട്ടും, മറ്റ് ചിലരുടെ കേട്ടാല്‍
തിരുവനന്തപുരം/കണ്ണൂര്‍: വിഎസ് അച്യുതാനന്ദനും പിണറായി വിജയനും സിപിഎം നേതാക്കളാണ്. തൊഴിലാളി വര്‍ഗ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് വലിയ രീതിയില്‍ ആസ്തിയുണ്ടായാല്‍ അപ്പോള്‍ തുടങ്ങും മാധ്യമ വിചാരണ. കോടികള്‍ ആസ്തിയുള്ള എതിര്‍ പാര്‍ട്ടിക്കാര്‍ പോലും അപ്പോള്‍ വിപ്ലവക്കണ്ണീര്‍ ഒഴുക്കും.
ഈ നേതാക്കളുടെയെല്ലാം സ്വത്ത് വിവരം അറിയണമെങ്കില്‍ തിരഞ്ഞെടുപ്പ് അടുക്കണമല്ലോ... കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. അത് കണ്ട് ചിലര്‍ ഞെട്ടിയിരിയ്ക്കുകയാ്. മറ്റ് ചിലര്‍ക്ക് അതില്‍ ഒരു അമ്പരപ്പും തോന്നുന്നും ഇല്ല.
എന്നാല്‍ മറ്റ് ചിലരുടെ സ്വത്ത് വിവരങ്ങള്‍ കണ്ട് ആളുകള്‍ ശരിയ്ക്കും അന്പരന്നിട്ടുണ്ട്. ചിലര്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവാണ് സ്വത്ത്. അതെങ്ങനെയാണാവോ സംഭവിയ്ക്കുന്നത്!!!

വിഎസിനെത്ര
വിഎസ് അച്യുതാനന്ദന് എത്ര സ്വത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്? എത്ര സ്വത്ത് ഉണ്ടാകാതിരിയ്ക്കാന്‍ സാധ്യതയുണ്ട്? രണ്ട് ചോദ്യങ്ങള്‍ക്കും അതിന്റേതായ സാധുതയുണ്ട്. അതുപോലെ തന്നെ പിണറായി വിജയന്റെ കാര്യവും.

ആ രണ്ട് പേര്‍
എന്തൊക്കെ വന്നാലും രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തന്നയൊണ്. അതുകൊണ്ട് തന്നെയാണ് അവരുടെ സ്വത്ത് വിവരവും ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്.

വിഎസിന്റെ പേരില്‍
വിഎസ് അച്യുതാനന്ദന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 99,899 രൂപയുടെ നിക്ഷേപമുണ്ട്.

ഭാര്യയുടെ പേരില്‍?
വിഎസിന്റെ ഭാര്യ വസുമതിയുടെ പേരില്‍ പതിനാല് ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. കൂടാതെ നൂറ് ഗ്രാം സ്വര്‍ണവും.

ഭൂസ്വത്തും
വിഎസിന്റെ സ്വത്ത് വിവരക്കണക്കില്‍ രണ്ട് സ്ഥലങ്ങളിലായി 44. 66 ലക്ഷം രൂപ വിലമതിയ്ക്കും ഭൂമിയും ഉണ്ട്.

പിണറായിക്കെത്ര
പിണറായി വിജയനും ഭാര്യയ്ക്കും കൂടിയുള്ള ആകെ ആസ്തി 1.07 കോടി രൂപയാണെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.

സ്വന്തമെത്ര
പിണറായി വിജയന്റെ പേരില്‍ 2.68 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉള്ളത്. 51.95 ലക്ഷം രൂപയുടെ വസ്തുവകകള്‍ വേറേയും.

ഞെട്ടിപ്പിയ്ക്കുന്ന അന്‍വര്‍
നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ സ്വത്തിനെ കുറിച്ച് കേട്ടാല്‍ ശരിയ്ക്കും ഞെട്ടും. 22 കോടി രൂപ! രണ്ട് ബെന്‍സ് കാറുകളും ഉണ്ട് അന്‍വറിന്

വികെസി മമ്മദ് കോയ
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും ബേപ്പൂരിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ വികെസി മമ്മദ് കോയയ്ക്കും ഉണ്ട് നല്ല ആസ്തി. ഏതാണ്ട് 20 കോടിയോളം രൂപയാണ് മമ്മദ് കോയയുടെ പേരിലുള്ള നിക്ഷേപം.

ഷിബുവിന്
മന്ത്രി ഷിബു ബേബി ജോണും കോടീശ്വരനാണ്. . അദ്ദേഹത്തിന് 6.78 കോടി രൂപയുടെ ജംഗമവസ്തുക്കളുണ്ട്.












Click it and Unblock the Notifications