കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

140 മണ്ഡലങ്ങളിലും മത്സരിയ്ക്കാമെന്ന് പറഞ്ഞ ബിഡിജെഎസിന് എന്തുപറ്റി, വെറും 64?

Google Oneindia Malayalam News

കണിച്ചുകുളങ്ങര: കേരളത്തില്‍ 140 മണ്ഡലങ്ങളിലും മത്സരിയ്ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നാണ് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസ് അവകാശപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ വെറും 64 മണ്ഡലങ്ങളില്‍ മത്സരിയ്ക്കാനാണത്രെ അവരുടെ നീക്കം. അതും ബിജെപിയുടെ ഒപ്പം ചേര്‍ന്ന്!

തങ്ങളുടേത് ദേശീയ പാര്‍ട്ടിയാണെന്നാണ് കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടത്. എന്‍ഡിഎയുടെ ഭാഗമാണ്. എന്നാല്‍ സീറ്റ് ചര്‍ച്ചകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാലിപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത തികച്ചും വ്യത്യസ്തമാണ്. 64 മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണം എന്നാവശ്യപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കത്ത് നല്‍കിയിട്ടുണ്ടത്രെ. ബിഡിജെഎസ് ആവശ്യപ്പെടുന്ന മണ്ഡലങ്ങളില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

bdjs

കേരളത്തിലെ 140 മണ്ഡലങ്ങളിലും തങ്ങള്‍ക്ക് പതിനയ്യായിരം വോട്ടുവീതമെങ്കിലും ലഭിയ്ക്കും എന്നാണ് ബിഡിജെഎസിന്റെ അവകാശവാദം. പാര്‍ട്ടിയില്‍ എട്ട് ലക്ഷം അംഗങ്ങളുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനെ ബിജെപി നേതൃത്വം എത്രത്തോളും മുഖവിലയ്‌ക്കെടുക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായിട്ടല്ല ബിഡിജെഎസിന്റെ ഇടപാടുകള്‍ എന്നത് വ്യക്തമാണ്. ഒരിക്കല്‍ സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടി ഇണപിരിഞ്ഞതാണ്. അത് ഇപ്പോള്‍ രണ്ടാമതും തുടങ്ങിവച്ചിട്ടുണ്ടെങ്കില്‍ പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉറപ്പാണ്.എന്നാല്‍ ബിഡിജെഎസ് ആവശ്യപ്പെടുന്ന സീറ്റുകളാണ് ബിജെപിയെ ഞെട്ടിപ്പിയ്ക്കുന്നത്. കോഴിക്കോട് നോര്‍ത്ത്, കഴക്കൂട്ടം മണ്ഡലങ്ങള്‍ ഉള്‍പ്പെടെയാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

English summary
Kerala Assembly Election 2016: BDJS asks 64 seats from BJP including Kozhikode North and Kazhakkuttam, report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X