Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ പറഞ്ഞതെല്ലാം വെറുതേ, പിപി മുകുന്ദനെ ബിജെപി വെട്ടിയോ...? പാര്‍ട്ടി പരിപാടികളില്‍ ക്ഷണമില്ല

തിരുവനന്തപുരം: ഏറെകാലത്തിനു ശേഷം പാര്‍ട്ടിയിലെത്തിയെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദനെ ബിജെപി പൂര്‍ണ്ണമായും ഒഴിവാക്കിയോ? മുകുന്ദനെ മുരളീധരപക്ഷത്തിന്റെയും ചില നേതാക്കളുടെയും എതിര്‍പ്പുമൂലം ബെജെപി വെട്ടിയെന്നാണ് വാര്‍ത്ത. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളിലേക്കൊന്നും മുകുന്ദനെ ഇതു വരെ ക്ഷണിച്ചിട്ടില്ല. എന്നാല്‍ അടുത്തിടെ വീണ്ടും ബിജെപിയിലേക്കെത്തിയ മുതിര്‍ന്ന നേതാവ് കെ രാമന്‍ പിള്ളയെ പാര്‍ട്ടി പരിപാടികളില്‍ ക്ഷണിക്കുന്നുമുണ്ട്. നേതൃത്വത്തിന്റെ ഈ നിലപാടിനെതിരെ പാര്‍ട്ടിയിലും അണികളിലും അമര്‍ഷം ഉണ്ട്.

PP Mukundan

പാര്‍ട്ടിയില്‍ നിന്ന് മുമ്പ് സ്വയം പുറത്തുപോയ കെ രാമന്‍ പിള്ളയെ ഉള്‍പ്പെടുത്തി. എന്നാല്‍ പാര്‍ട്ടി വിടാതെ വിട്ടു നിന്ന മുകന്ദനെ ഒഴിവാക്കുന്നു. പാര്‍ട്ടി വിട്ട ശേഷം കെ രാമന്‍പിള്ള ബിജെപിയെ നിരന്തരം രാഷ്ട്രീയമായി ആക്രമിച്ചിരുന്നു. എന്നാല്‍ മുകുന്ദന്‍ അത് ചെയ്തില്ല. മുന്‍ സംസ്ഥാന പ്രസിഡന്റിന് ഉള്ള വൈരാഗ്യമാണ് ഈ അവഗണനയ്ക്കു കാരണമെന്നാണ് ആരോപണം. വി മുരളീധരന്റെ നിലപാടിനെ എതിര്‍ത്ത് ഫെയ്ബുക്കിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും മുകുന്ദന്റെ അനുയായികള്‍ രംഗത്ത് വന്നിട്ടുണ്ട്.

V Muraleedharan

കഴിഞ്ഞ ദിവസം വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്റെ തെരെഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിന് രാമന്‍ പിള്ളയെ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ഏറെകാലം പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി പദം വഹിച്ചിരുന്ന മുകുന്ദനെ വിളിച്ചില്ല. ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച രാമന്‍പിള്ളയ്ക്ക് ഇടം കൊടുക്കാമെങ്കില്‍ പിപി മുകുന്ദനെ പങ്കെടുപ്പിച്ചാല്‍ എന്താണെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

പിപി മുകുന്ദന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച അന്നുമുതല്‍ വി മുരളീധരനും കൂട്ടരും വിലങ്ങ് തടിയാണ്. മുകുന്ദന് മിസ്‌കോളടിച്ച് അംഗത്വം നേടാമെന്നായിരുന്നു അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പരിഹസിച്ചത്. ഇത് വലിയ വിവാദമായിരുന്നു. പിന്നീട് ഇരുവരെയും സഹകരിപ്പിക്കുമെന്നും സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുമെന്നും പുതിയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തുടര്‍ന്ന് ഒരു പൊതുപരിപാടിയിലേക്ക് മുകുന്ദനെ ക്ഷണിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഗ്രഹം പ്രകടിപ്പിച്ച മുകുന്ദന്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും കൂടു ചെയ്തതോടെ മുരളീധരപക്ഷം വീണ്ടും ഇടഞ്ഞു. ആര്‍എസ്എസ് നേതാക്കളുടെ പിന്തുണയോടെ നടത്തിയ നീക്കത്തിനൊടുവിലാണ് മുകുന്ദനെ തഴഞ്ഞതെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+