കുഞ്ഞമ്മ അനുഗ്രഹിച്ചാലും; ഞാനാ... ബിജെപി സ്ഥാനാര്‍ത്ഥി!!!
ആലപ്പുഴ: ജെഎസ്എസിന് സിപിഎം സീറ്റ് നിഷേധിച്ചപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കെആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം പൂര്‍ണമായും ഗൗരിയമ്മ സ്വീകരിച്ചില്ല. പക്ഷേ വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് അവര്‍ മറുപടി നല്കി.
ഇടത്തും വലത്തുമില്ലാത്ത ഗൗരിയമ്മ എന്‍ഡിഎയുടെ ഘടകകക്ഷിയായി വരുമെന്ന് ചില ബിജെപി നേതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് സിപിഎമ്മിനെ തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റുകാരിയോട് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം തോന്നിയതും.

ഗൗരിയമ്മ എന്‍ഡിഎയിലേക്ക് വന്നാലും വേണ്ടില്ല, ഇല്ലെങ്കിലും വേണ്ടില്ല. അവരുടെ അനുഗ്രഹം മതിയെന്ന് ബിജെപി നേതാക്കള്‍ വിചാരിച്ചാല്‍ തെറ്റുപറയാനൊക്കില്ല. ആലപ്പുഴ മണ്ഡലത്തിലെ ബിജെപി. സ്ഥാനാര്‍ഥി അഡ്വ രണ്‍ജീത് ശ്രീനിവാസാണ് ഗൗരിയമ്മയെസന്ദര്ശിച്ച് അനുഗ്രഹം തേടിയത്. നിയോജക മണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാറും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
സീറ്റു ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുകയും പിന്നീട് ഗൗരിയമ്മയെ അപമാനിക്കുകയുമാണ് സിപിഎം ചെയ്തതെന്ന് ബിജെപി ആരോപിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി തന്റെ നല്ല ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ച ഗൗരിയമ്മയോട് പാര്‍ട്ടി കാണിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ജനം ഈ തിരഞ്ഞെടുപ്പില്‍ ഇതിനു തക്കമറുപടി നല്‍കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
ഗൗരിയമ്മയെ ഒപ്പം കൂട്ടാന്‍ ഇനി നേതാക്കള്‍ എന്തെല്ലാം ചെയ്യുമെന്ന് ആര്‍ക്കറിയാം. കാരണം ഗൗരിയമ്മയ്ക്കുമുണ്ടല്ലോ കുറെയേറെ വോട്ടുകള്‍!!!
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications