സുരേഷ് ഗോപിയ്ക്ക് കാലിടറും... വിളി അങ്ങ് ദില്ലിയില്‍ നിന്ന്!!!
തിരുവനന്തപുരം: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് നടന്‍ സുരേഷ് ഗോപി ഉറപ്പിച്ചതായിരുന്നു. ആ വിവരം ബിജെപി സംസ്ഥാന നേതാക്കളെ അറിയിക്കുകയും ചെയ്തു.
അടുത്തിടെയായി ബിജെപിയുമായുള്ള താരത്തിന്റെ അകല്‍ച്ച വര്‍ദ്ധിച്ചു വരികയായിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സുരേഷ് ഗോപിയെ മത്സരിപ്പിയ്ക്കുമെന്ന് വാര്‍ത്തകള്‍ പടരുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ അവിടെ സ്ഥാനാര്‍ത്ഥിയാകുന്നത്.
അതോടെ സുരേഷ് ഗോപി മത്സരരംഗത്ത് നിന്ന് പിന്‍മാറിതായി അറിയിച്ചു. പ്രചാരണത്തിന് ഉണ്ടാകും എന്ന് ഉറപ്പ് പറയുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ അതെല്ലാം തകിടം മറിയുന്ന മട്ടാണ്. സുരേഷ് ഗോപിയെ മത്സരിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് കേന്ദ്ര നേതൃത്വം. അതിനായി താരത്തെ ദില്ലിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

മത്സരിക്കണം
സുരേഷ് ഗോപി തിരുവനന്തപുരത്ത് മത്സരിയ്ക്കണം എന്ന രീതിയില്‍ ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎയില്‍ സീറ്റ് ചര്‍ച്ച പുരോഗമിയ്ക്കുകയാണല്ലോ...

ഏത് സീറ്റ്?
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. ഇവിടെ സുരേഷ് ഗോപിയെ മത്സരിപ്പിയ്ക്കാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അടുപ്പത്തിലല്ല
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിയ്ക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ തീരുമാനം ഒന്നും വന്നില്ല. ഇതോടെ സുരേഷ് ഗോപി ബിജെപിയുമായി അകന്നു എന്ന് പോലും വാര്‍ത്തകള്‍ വന്നിരുന്നു.

ദില്ലിയിലേക്ക്
ദില്ലിയിലെത്താന്‍ കഴിയുമോ എന്ന് സുരേഷ് ഗോപിയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് വേണ്ടി ആയിരുന്നോ?
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിയ്ക്കാന്‍ വേണ്ടി ആയിരുന്നോ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ അധ്യക്ഷ സ്ഥാനം നല്‍കാതിരുന്നത് എന്നും ഇപ്പോള്‍ സംശയം ഉയരുന്നുണ്ട്.












Click it and Unblock the Notifications