കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് ശിവന്‍കുട്ടി ഹാട്രിക്കടിയ്ക്കുമോ... ബിജെപി കേന്ദ്രങ്ങളില്‍ ആശങ്ക

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലം. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും അത് നേമത്തായിരിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ആദ്യ നാളുകളില്‍ തന്നെ ബിജെപിയും നേമം പിടിച്ചടക്കുമെന്ന് ഉറച്ച് പറഞ്ഞു.

എന്നാല്‍ സ്ഥിതിയാകെ മാറിയെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള വര്‍ത്തമാനം. ബിജെപിക്ക് ലോകസഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടികൊടുത്ത മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ തന്നെയാണ് ഇത്തവണയും നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ ബിജെപിക്ക് വിജയപ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

V Sivankutty

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവന്‍കുട്ടിക്ക് പ്രധാന എതിരാളി ഒ രാജഗോപാല്‍ തന്നെയായിരുന്നു. 1,71,841 പേരാണ് നേമത്തെ ആകെയുള്ള വോട്ടര്‍മാര്‍. ഇതില്‍ 82,983 പുരുഷന്‍മാരും 88,858 സ്ത്രീകളുമാണ്. 2011ല്‍ പോള്‍ ചെയ്തത് ആകെ 1,15,956 പേരാണ്. 67.5 ശതമാനം മാത്രം. അതില്‍ പുരുഷന്‍മാര്‍ 69.94 ശതമാനവും സ്ത്രീകളില്‍ 65.19 ശതമാനവുമാണ് വോട്ട് ചെയ്തത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക് 50076 വോട്ടുകള്‍ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തി രാജഗോപാലിന് ലഭിച്ചത് 43661 വോട്ടുകളാണ്. 6415 വോട്ടിന്റെ ഭൂരിപക്ഷമാണ് ശിവന്‍കുട്ടിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ബിജെപി നേമത്ത് കൂടുതല്‍ ശക്തി നേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ഈ പ്രതീക്ഷയിലാണ് ബിജെപി വിജയം ഉറപ്പിച്ചിരുന്നത്.

O Rajagopal

എന്നാല്‍ രാജഗോപാലിനെതിരെ വലിയൊരു നീക്കം മണ്ഡലത്തില്‍ നടക്കുന്നുണ്ട്. 20000 വരുന്ന മുസ്ലീം വോട്ടര്‍മാരും ക്രിസ്ത്യന്‍, നാടാര്‍ വോട്ടര്‍മാരും എല്‍ഡിഎഫിന് വോട്ടു മറിക്കുമെന്നാണ് വിവരം. മുസ്ലീം വോട്ടുകള്‍ കൃത്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് പോകാറുള്ളത്. എന്നാല്‍ ഇത്തവണ ബിജെപി വിരുദ്ധതമൂലം അത് സിപിഎമ്മിന് ലഭിക്കും. അങ്ങനെ വന്നാല്‍ രാജഗോപാല്‍ തോല്‍ക്കുമെന്നുറപ്പാണ്. മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശിവന്‍കുട്ടിക്ക് താഴെത്തട്ടിലുള്ള ജനസമ്മതിയും ഗുണം ചെയ്യും. നേമം പിടിച്ചടക്കി കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപി മോഹം ഇത്തവണയും പൂവണിയില്ലെന്ന് തന്നെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.

English summary
Assembly Election 2016: BJP's expectation on Nemam under crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X