കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്ക് വൃന്ദയുടെ ഉപദേശം...വെറുതേ വികാര പ്രകടനം നടത്തരുത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയത്തില്‍ വികാരപ്രകടനങ്ങള്‍ക്കു സ്ഥാനമില്ലെന്നും സോണിയയും ബിജെപിയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയാണു വേണ്ടതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. രാജ്യത്തെ ദളിതര്‍ മുഴുവന്‍ എന്‍ഡിഎയെ എതിര്‍ക്കുമ്പോള്‍ സികെ ജാനു അവരുടെ സ്ഥാനാര്‍ത്ഥിയായത് അവസരവാദമാണെന്നും വൃന്ദ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാഷ്ട്രീയത്തില്‍ വികാരപ്രകടനങ്ങള്‍ക്ക് സ്ഥാനമില്ല. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിഷയത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് സോണിയയും ബിജെപിയും ചെയ്യേണ്ടത്. അതിനുപകരം വിഷയത്തെ വൈകാരികമായി മാറ്റിയതുകൊണ്ടു കാര്യമില്ല. രാഷ്ട്രീയമായി ഒന്നും പറയാനില്ലാതാവുമ്പോഴാണ് വിഷയങ്ങള്‍ വ്യക്തിപരമായി മാറുന്നതെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Brinda Karat

കേരളത്തെ ഗുജറാത്താക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ഗുജറാത്തിനെക്കാള്‍ എത്രയോ മുന്നിലാണ് കേരളം. പല കാര്യങ്ങളിലും കേരളം രാജ്യത്തിനു മാതൃകയാണ്. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ സംവിധാനം ഉദാഹരണം. ഈ നേട്ടങ്ങള്‍ ഇടതുപക്ഷം കേരളം ഭരിച്ചതുകൊണ്ടു സംഭവിച്ചതാണ്. കോണ്‍ഗ്രസിന്റെയും മോദിയുടെയും വികസന സമീപനങ്ങള്‍ ഒന്നുതന്നെയാണ്.

രാജ്യം മുഴുവന്‍ എന്‍ഡിഎയ്‌ക്കെതിരെ തിരിയുമ്പോള്‍ സികെ ജാനു എന്‍ഡിഎയ്ക്കുവേണ്ടി മത്സരിക്കുന്നത് അവസരവാദമാണ്. രോഹിത് വെമുലയുടെ മരണമുള്‍പ്പെടെയുള്ള സംഭവങ്ങളെ തുടര്‍ന്ന് ദളിതര്‍ കൂട്ടത്തോടെ എന്‍ഡിഎയ്‌ക്കെതിരെ തിരിയുമ്പോള്‍ ജാനുവിന്റെ നിലപാട് നിര്‍ഭാഗ്യകരമാണ്. രോഹിതിന്റെ മരണം എങ്ങനെയാണോ ബിജെപി കൈകാര്യം ചെയ്തത് അതേ രീതിയിലാണ് ജിഷയുടെ മരണം കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരും കൈകാര്യം ചെയ്യുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നു. കേസ് അട്ടിമറിക്കാനുള്ള വ്യാപകമായ ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും വൃന്ദ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, പി സതീദേവി, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജോയിന്റ് സെക്രട്ടറി കെസി റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Assembly Election 2016: Brinda Karat's advice to Sonia Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X