Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട്‌ചോദിക്കാനെത്തിയ എംഎല്‍എയോട് നാട്ടുകാര്‍ വെള്ളം ചോദിച്ചു; എംഎല്‍എ ക്ഷോഭിച്ചു... വിഡിയോ വൈറല്‍

മലപ്പുറം: വോട്ടുചോദിക്കാനെത്തിയ എംഎല്‍എയോട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതില്‍ നാട്ടുകാര്‍ പരിഭവം പറഞ്ഞു. എന്നാല്‍ ജനങ്ങളോട് കയര്‍ത്തു സംസാരിച്ച എംഎല്‍എ ശരിയ്ക്കും വീഡിയോയില്‍ കുടുങ്ങി. ആ വീഡിയോ ആകട്ടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

തിരൂര്‍ നിയോജക മണ്ഡലം മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ സി മമ്മൂട്ടിയാണു കുടിവെള്ളക്ഷാമത്തെ കുറിച്ചു പരിഭവം പറഞ്ഞ നാട്ടുകാരോട് കയര്‍ത്തു സംസാരിച്ചത്.
കല്‍പകഞ്ചേരി പഞ്ചായത്തിലെ കല്ലുങ്ങല്‍ അങ്ങാടിയില്‍വെച്ചായിരുന്നു സംഭവം.

തിരൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്നുണ്ടെങ്കിലും കല്‍പകഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണു കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇത്തരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും കല്ലുങ്ങല്‍ അങ്ങാടിയില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന വലിയ ടാങ്ക് പ്രവര്‍ത്തിപ്പിയ്ക്കാന്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നായിരുന്നു എംഎല്‍എയോട് നാട്ടുകാര്‍ ചോദിച്ചത്. ഈ സമയത്താണ് എംഎല്‍എ രോഷം പൂണ്ടത്.

MAL Agitated

സംഭവം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു ആദ്യം മറുപടി. ആറു മാസം കൂടുമ്പോള്‍ താന്‍ ഇവിടെ വരാറുണ്ടെന്നും ആ സമയത്ത് എന്തുകൊണ്ടു പറഞ്ഞില്ലെന്നുമാണ് പിന്നീട് എംഎല്‍എ ചോദിച്ചത്. ആറു മാസത്തില്‍ ഒരിയ്ക്കലല്ല മണ്ഡലത്തില്‍ വരേണ്ടതെന്നും എപ്പോഴും മണ്ഡലത്തില്‍ വേണമെന്നും നാട്ടുകാര്‍ പറഞ്ഞതോടെ എംഎല്‍എ രോഷം പൂണ്ട് സംസാരിക്കുകയായിരുന്നു.

കല്‍പഞ്ചേരി പഞ്ചായത്തിലെ കല്‍പകഞ്ചേരി ടൗണ്‍, പുത്തനത്താണി, തണ്ണീര്‍ച്ചാല്‍ കോളനി, കല്ലങ്ങല്‍ കോളനി, മേലങ്ങാടി, കടുങ്ങാത്തുകുണ്ട്, ചാലിക്കുന്ന് മേഖലകളില്‍ കുടിവെള്ള ക്ഷാമം വന്‍ രൂക്ഷമായിട്ടുണ്ട്. മണ്ഡലത്തിലെ മറ്റിടങ്ങളിലും ഇത്തരത്തില്‍ കുടിവെളള ക്ഷാമം രൂക്ഷമായിട്ടും ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന തരത്തിലുള്ള വികസനം മാത്രമാണു മണ്ഡലത്തില്‍ നടത്തിയിട്ടുള്ളരെതന്നാണു എല്‍ഡിഎഫ് ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+