Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥി ഒറ്റദിവസം ഓടിയെത്തിയത് 23 വിവാഹങ്ങളില്‍

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഓടിയെത്തിയത് നിയോജകമണ്ഡലത്തിലെ 23 വിവാഹവീടുകളില്‍. രാവിലെ എട്ടരക്ക് വീട്ടില്‍ നിന്നിറങ്ങി രാത്രി 10 വരെ നീണ്ടു വിവാഹ വീടുകളിലെ സന്ദര്‍ശനം. നവദമ്പതിമാര്‍ക്ക് ആശംസകളര്‍പ്പിയ്ക്കുക മാത്രമല്ല, വീട്ടുകാരുടെയും ബന്ധുക്കളെയും വോട്ടിന്റെ കാര്യം ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തു.

Shoukath Marriage

തിരഞ്ഞെടുപ്പിനു മുമ്പും ഞായറാഴ്ചകളില്‍ 10 ഉം 20 ഉം വിവാഹങ്ങളില്‍ പങ്കെടുക്കാറുണ്ടെന്ന് ഷൗക്കത്ത് പറഞ്ഞു. നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായതില്‍ നാട്ടുകാരെല്ലാം വിവാഹത്തിന് ക്ഷണിയ്ക്കും. പോയില്ലെങ്കില്‍ പരിഭവമാകും. അതിനാല്‍ ക്ഷണിച്ച വിവാഹങ്ങളിലെല്ലാം പങ്കെടുക്കുന്നത് പതിവാണ്. ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റു തിരക്കുകളുണ്ടെങ്കില്‍ മാത്രമേ പങ്കെടുക്കാതിരിക്കൂ. എങ്കില്‍തന്നെ മറ്റൊരു ദിവസം ചെന്ന് നവദമ്പതിമാരെ മംഗളാശംസകള്‍ അറിയിക്കും.

ഇത് ആര്യാടന്‍ ഷൗക്കത്തിന്‍റെ മാത്രം കാര്യമല്ല കേട്ടോ, മിക്ക സ്ഥാനാര്‍ത്ഥികളും ഇപ്പോള്‍ ഇങ്ങനെ തന്നെയാണ്. തിരഞ്ഞെടുപ്പടുത്താല്‍ പിന്നെ ജനങ്ങളുടെ എല്ലാ കാര്യത്തിലും സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയക്കാരുടേയും കണ്ണുണ്ടാകുമല്ലോ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+