കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിക്കോ സ്ഥാനാര്‍ഥി വരുന്നുണ്ട്... തൃശൂര്‍ പൂരമാണെങ്കിലും കല്യാണമാണെങ്കിലും!!!

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: അവധിക്കാലത്ത് കല്യാണം നടത്താനും ആഘോഷങ്ങള്‍ ഒരുക്കാനും ആളുകള്‍ക്കിപ്പോള്‍ പേടിയാണ്. ക്ഷണിക്കപ്പെടാത്ത അതിഥികളായി ചിലര്‍ വരും. ഭക്ഷണം കഴിക്കാനൊന്നുമല്ല. നാല് വോട്ടിന് വേണ്ടിയാണ്. ആളുകള്‍ കൂടുന്ന ഒരു സ്ഥലവും ഇവര്‍ ഒഴിവാക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് മരിക്കാനും പലര്‍ക്കും പേടിയായി തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ കാണുമ്പോള്‍ വഴിമാറി നടക്കുകയാണ് വോട്ടര്‍മാര്‍.

Peruvanam With Candidates

ആരോടും ചോദിക്കാതെയാണ് സ്ഥാനാര്‍ഥികളുടെ കടന്ന് വരവ്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു നിശ്ചയവുമുണ്ടാകില്ല. വസ്ത്രങ്ങള്‍ക്ക് തൂവെള്ള നിറമാണെങ്കില്‍ ഉറപ്പായി. ഇവരുടെ ലക്ഷ്യം വോട്ട് മാത്രം. ഞായറാഴ്ചകളില്‍ 20 ഉം 30 കല്ല്യാണ വീടുകളില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ഥികളുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ പൂരം, വിഷു, പള്ളി പെരുന്നാളുകള്‍ തുടങ്ങിയ പൊതു ചടങ്ങുകളൊന്നും ഇവര്‍ ഒഴിവാക്കിയിട്ടില്ല. മണ്ഡലത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഇവര്‍ പറന്നെത്തും. സ്ഥാനാര്‍ഥികളുടെ അപ്രതീക്ഷിത വരവില്‍ വീട്ടുകാര്‍ അമ്പരക്കുമെങ്കിലും അണികള്‍ക്ക് ഉഷാറാണ്. ഞങ്ങളുടെ നാട്ടിലും സ്ഥാനാര്‍ഥി എത്തിയെന്ന ആവേശം. ഒരാള്‍ വന്ന് പോകുമ്പോഴേക്കും അടുത്തയാള്‍ എത്തിയിരിക്കും. ചിലപ്പോള്‍ ചില വീടുകളില്‍ സ്ഥാനാര്‍ഥികളുടെ കൂട്ടപ്പൊരിച്ചലും നടക്കും.

എവിടെയൊക്കെയാണ് കല്ല്യാണം, മരണം, ആഘോഷങ്ങള്‍ എന്നിവ അറിയിക്കേണ്ട ചുമതലകളും താഴേതട്ടിലുള്ളവര്‍ക്കാണ്. ഒരാള്‍ വന്ന് പോയെന്നറിഞ്ഞാല്‍ എങ്ങനെയെങ്കിലും മറ്റേ സ്ഥാനാര്‍ഥിയെ എത്തിക്കാതിരിക്കില്ല. മരണാനന്തര ചടങ്ങുകള്‍ വൈകിയാലും കുഴപ്പമില്ല. സ്ഥാനാര്‍ഥി എത്തിയാല്‍ പിന്നെ വെള്ളിമൂങ്ങ സ്റ്റൈലിലാണ്. എല്ലാ കാര്യങ്ങള്‍ക്കും ഉടന്‍ 'പരിഹാരം' റെഡിയാണ്. കാര്യം ഗുരുതരമാണെങ്കില്‍ പിന്നെ ഇവരുടെ നിഴല്‍ പോലും പരിസരത്തുണ്ടാകില്ലെന്നത് സത്യം.

തൃശ്ശൂര്‍ പൂരം നടന്നപ്പോഴും ഇതേ കാഴ്ചയായാരുന്നു. ഇലഞ്ഞിത്തറ മേളത്തിന് ചൂടും സഹിച്ച് നില്‍ക്കുകയെന്ന് വെച്ചാല്‍ അത്രയ്ക്കും ആവേശം വേണം. സ്ഥാനാര്‍ഥികളായപ്പോള്‍ ചൂടും വിയര്‍പ്പും തിക്കും തിരക്കുമൊന്നും പ്രശ്‌നമേയല്ല. ഇലഞ്ഞിത്തറ സ്ഥാനാര്‍ഥികളുടെ സംഗമ വേദിയായി. മേളം കഴിഞ്ഞ് പ്രമാണം വഹിച്ച പെരുവനം കുട്ടന്‍മാരാര്‍ വിശ്രമിക്കുന്നതിന് മുമ്പേ ഒപ്പം നിന്ന് ഫോട്ടോയുമെടുത്താണ് ഇവര്‍ മടങ്ങിയത്. ഒരാള്‍ പോയെന്ന് ഉറപ്പ് വരുത്തിയാണ് അടുത്തയാള്‍ മടങ്ങിയെന്നതും രസകരമായി. 'തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ ഇതിലേറെ വിയര്‍ക്കേണ്ടി വരും' വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നേരെ ആസ്വാദകരുടെ കമന്റുകളുമുയര്‍ന്നു.

English summary
Kerala Assembly Election 2016: Candidates are ready to anything to get a vote, even it is Thrissur pooram, a marriage or a cremation... കേരള നിയമസഭ തിരഞ്ഞെടുപ്പ് 2016: വോട്ടിന് വേണ്ടി എന്തും ചെയ്യാന്‍ സ്ഥാനാര്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X