കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുവും വോട്ടാക്കി മാറ്റാന്‍ സ്ഥാനാര്‍ഥികളുടെ പരക്കം പാച്ചില്‍

  • By Desk
Google Oneindia Malayalam News

കോട്ടയം: നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് വീണു കിട്ടിയ വിഷുവും വോട്ടാക്കി മാറ്റാനുള്ള പ്രയത്‌നത്തിലായിരുന്നു കോട്ടയം ജില്ലയിലെ സ്ഥാനാര്‍ഥികള്‍. പരമാവധി പേരെ നേരിട്ട് കണ്ടും ഫോണിലൂടെയും വിഷു ആശംസ നേര്‍ന്നായിരുന്നു പ്രചാരണം.

നേരിട്ട് ഓടിയെത്താന്‍ കഴിയാത്ത ഇടങ്ങളില്‍, പാര്‍ട്ടി അണികളിലൂടെ വോട്ടര്‍മാരിലേക്ക് വിഷു ആശംസയെത്തിക്കാന്‍ ആശംസ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്തിരുന്നു. പ്രമുഖരായ ഒട്ടുമിക്ക സ്ഥാനാര്‍ഥികളും ഇത്തരത്തില്‍ ആശംസകാര്‍ഡിലൂടെ ഒരു വട്ടം പ്രചാരണം നടത്തി. സ്ഥാനാര്‍ഥികളുടെ പടവും ഒപ്പം കണിക്കൊന്നപ്പൂവും ചേര്‍ത്തു വെച്ച് 'വിഷു ആശംസകള്‍' നേര്‍ന്നാണ് വിസിറ്റിങ് കാര്‍ഡു വലിപ്പത്തിലുള്ള ആശംസാകാര്‍ഡുകള്‍ തയ്യാറാക്കിയത്. പണം അധികം ചെലാവാക്കാനില്ലാത്ത സ്ഥാനാര്‍ഥികള്‍ നവമാധ്യമങ്ങളിലൂടെ വിഷു ആശംസ നേര്‍ന്ന് തൃപ്തരായി.

Oommen Chandy Vishu

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷുവിന് കോട്ടയത്തും പരിസരത്തുമായി രാവിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. സ്വന്തം കുടുംബയോഗമായ കരോട്ടുവള്ളക്കാലില്‍ കുടംബയോഗത്തിലും മറ്റ് കുടുംബയോഗത്തിലുമൊക്കെ എത്തി. ഉച്ചകഴിഞ്ഞ് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തേക്ക് യാത്ര തിരിച്ചു. വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം വിഷു സദ്യ ഉണ്ണുന്ന പതിവുള്ള സ്ഥാനാര്‍ഥികളും ഇത്തവണത്തെ വിഷു വോട്ടര്‍മാര്‍ക്കിടയിലാണ് ആഘോഷിച്ചത്.

ഒരല്പം വെയിലു കൊണ്ടാലും വിഷുസദ്യ ഉപേക്ഷിച്ചാലും വേണ്ടില്ല, തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വലിയ കമ്പക്കെട്ട് നടത്തിയില്ലെങ്കിലും ചെറു കമ്പിത്തിരിയെങ്കിലും കത്തിക്കാന്‍ ഇടവരണേ എന്ന് പ്രാര്‍ഥിക്കാത്തവര്‍ ചുരുക്കം. വിഷുദിനത്തില്‍ ഉത്സവങ്ങളും കാവടിയും മറ്റു നടക്കുന്ന സ്ഥലങ്ങളില്‍ ഓടിയെത്തി സാന്നിധ്യം അറിയിക്കനും സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തി. പരവൂര്‍ വെടിക്കെട്ടു ദുരന്തത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിലുണ്ടായ മാന്ദ്യം മറികടക്കാനുള്ള ഉപാധി കൂടിയായിരുന്നു മിക്കവര്‍ക്കും വിഷു.

English summary
Kerala Assembly Election 2016: Canidates' campaign on Vishu Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X