കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാടനപ്പക്ഷിയല്ലേ... ഞാനും ഈ നാട്ടുകാരനാ!!! ശ്രീധരന്‍ പിള്ള പറയാതെപറയുന്നു

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: ഏറെ നാളായി ഞാന്‍ ഇവിടെയില്ലായിരുന്നു. പക്ഷേ, ജനിച്ചു വളര്‍ന്ന മണ്ണിനെ മറക്കാനൊക്കുമോ? ഈ നാട്ടുകാരനായ എനിക്ക് തന്നെ വോട്ട് നല്‍കി ജയിപ്പിക്കണം. ചെങ്ങന്നൂരില്‍ ബിജെപി സ്ഥാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ള വോട്ടു തേടുന്നത് ഈ പ്രാദേശികവാദം ഉന്നയിച്ചാണ്.

കാരണം ശ്രീധരന്‍പിള്ളയുടെ ജന്മനാട് ചെങ്ങന്നൂരിലെ വെണ്‍മണിയിലാണെന്ന് പുതു തലമുറയില്‍പ്പെട്ട പലര്‍ക്കും അറിയില്ല. ഇതൊക്കെ കൊണ്ടാണ് പോസ്റ്ററില്‍പ്പോലും ജന്‍മനാടിന്റെ പൊന്നോമന പുത്രന്‍ എന്ന് പ്രത്യേകം വെച്ചിട്ടുള്ളത്.

Sreedharan Pillai FB

ദേശാടനപ്പക്ഷിള്‍ വേണ്ടെന്ന് തന്റെ പാര്‍ട്ടിക്കാരാരും പറഞ്ഞിട്ടില്ല. എന്നാല്‍ മറ്റു പല പാര്‍ട്ടികളിലും ദേശാടനപ്പക്ഷി ഏറെ ചര്‍ച്ചയായിരുന്നു. അതിനാല്‍ അത്തരമൊരു വിളിപ്പേര് തെറ്റിദ്ധാരണയുടെ പേരിലാന്നെങ്കിലും ഉണ്ടാകരുതെന്ന് ശ്രീധരന്‍ പിള്ള ചിന്തിച്ചാല്‍ തെറ്റുപറയാനൊക്കുമോ? സോഷ്യല്‍ മീഡിയ വഴിയും താന്‍ ചെങ്ങന്നൂരുകാരനാണെന്ന് സ്ഥാപിക്കാന്‍ പിള്ള ശ്രമിക്കുന്നുണ്ട്. അതിന് ജമദേശത്ത് വീടുകള്‍ കയറി വോട്ട് തേടുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

നാട്ടുകാര്‍ക്ക് തന്നെ വോട്ടു കൊടുക്കണമെന്ന് അവരോട് പറഞ്ഞാല്‍ അവര്‍ ചുറ്റിപ്പോകും. കാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രാമചന്ദ്രന്‍ നായരും കര്‍മ്മം കൊണ്ട് ചെങ്ങന്നൂരുകാരനെന്ന് പറഞ്ഞ് സിറ്റിങ് എംഎല്‍എ പിസി വിഷ്ണുനാഥ് കൂടി വരുന്നതോടെ ആളുകള്‍ ആശയക്കുഴപ്പത്തിലാകുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ.

വീടുള്‍ കയറി വോട്ടുപിടിത്തം തുടങ്ങിയ ശ്രീധരന്‍ പിള്ളയുടെ പെട്ടിയില്‍ കൂടുതല്‍ വോട്ടുവീഴ്ത്താന്‍ ചൊവ്വാഴ്ച സൂപ്പര്‍ താരം സുരേഷ് ഗോപിയും രംഗത്തിറങ്ങും.

English summary
Kerala Assembly Election 2016: Chengannur- PS Sreedharan Pillai starts campaign as native candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X