കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം ഇത്ര വലിയ സംഭവമാണോ വോട്ടര്‍മാരേ? തിലോത്തമനും ചൂലെടുക്കുന്നു; ആപ്പിലായത് ആപ്പുകാര്‍!!

  • By Desk
Google Oneindia Malayalam News

ചേര്‍ത്തല: തിരഞ്ഞെടുപ്പിന് കവല പ്രസംഗങ്ങള്‍ നടത്താതെ സ്ഥാനാര്‍ത്ഥികളെല്ലാം ചൂലെടുക്കുന്നതിരക്കിലാണ്. സിപിഎം നേതാവും ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്കാണ് മാലിന്യം നീക്കാന്‍ ആദ്യം ചൂലെടുത്തത്. പിന്നാലെ ഇതാ ചേര്‍ത്തല മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍നാര്‍ത്ഥി പി തിലോത്തമനും ചൂലെടുക്കുകയാണ്.

ഏപ്രില്‍ നാലിനാണ് തിലോത്തമന്റെ നേതൃത്വത്തില്‍ നഗരശുചീകരണം. ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി സിപിഐ നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.

Cherthala cleaning

ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം ഇന്ന് മാലിന്യമാണ്. ഇത് ആദ്യം തിരിച്ചറിഞ്ഞത് ഐസക്കാണ്. ഐസക്കിന്റെ മാലിന്യ നിര്‍മ്മാര്‍ജന യജ്ഞങ്ങള്‍ വിജയമായതാണ് തിലോത്തമനെയും ഇങ്ങനെയൊരു നടപടിക്ക് പ്രേരിപ്പിച്ചത്. മാലിന്യ നീക്കത്തിലൂടെ കൂടുതല്‍ വോട്ട് പെട്ടിയിലാക്കാമെന്ന പ്രതീക്ഷയിലാണിതൊക്കെ. ഇനി ഏതൊക്കെ സ്ഥാനാര്‍ത്ഥികള്‍ ചൂലെടുത്ത് ഇറങ്ങുമെന്ന് കാത്തിരുന്ന് കാണാം.

ചൂലെടുക്കുന്നവരുടെ എണ്ണമേറിയതോടെ ആം ആദ്മി പാര്‍ട്ടിക്കാരാണ് ആപ്പിലായിട്ടുള്ളത്. ഇത്തവണ മത്സര രംഗത്തു നിന്ന് വിട്ടു നില്‍ക്കുന്ന ആപ്പുകാര്‍ ഇനി തൂത്തുവാരാന്‍ ചൂലെടുക്കണോ എന്നാണത്രേ ആലോചിക്കുന്നത്. മാലിന്യ നീക്കത്തിന് ജനപിന്തുണ ഉണ്ടെന്ന് കണ്ടാല്‍ പാവം കോണ്‍ഗ്രസുകാര്‍ക്ക് ചൂലെടുക്കാനാവില്ല. കാരണം, ഐസക്ക് ചൂലെടുത്തപ്പോള്‍ ചട്ടലംഘനമാണെന്ന് അവര്‍ അറിയാതെയാണെങ്കിലും പറഞ്ഞു പോയി.

English summary
Kerala Assembly Election 2016: Cherthala CPI candidate also raise the slogan of Waste Management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X