പിണറായി വിജയനോ വിഎസ് അച്യുതാനന്ദനോ, കേരള മുഖ്യമന്ത്രിയെ വെള്ളിയാഴ്ച അറിയാം
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന് വെള്ളിയാഴ്ച (20-5-2016) അറിയാം. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ഇക്കാര്യം തീരുമാനിയ്ക്കുന്നത്. 22 വന് പിബി ചേരുമെന്നും കേന്ദ്രകമ്മിറ്റിയോഗം മാറ്റിവച്ചതായും പ്രകാശ് കാരാട്ട് അറിയിച്ചു
പിണറായി വിജയനാണോ അതോ വിഎസ് അച്യുതാനാന്ദനാണോ കേരളത്തിന്റെ മുഖ്യമന്ത്രിയാവുക എന്നറിയാന്‍ ആകാംഷയോടെ കേരളം കാത്തിരിയ്ക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്ന് 27142 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
ധര്‍മ്മടത്ത് മത്സരിച്ച പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ 24836 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മലമ്പുഴയില്‍ വിഎസിന് തൊട്ടു പിന്നില് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണ കുമാര്‍ എത്തിയതും ശ്രദ്ധേയമായി. 46157 വോട്ടുകളാണ് സി കൃഷ്ണകുമാര്‍ നേടിയത്.

വെള്ളിയാഴ്ച രാവിലെ 10.30 ന് രാജി വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചു. യുഡിഎഫ് പരാജയത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവാകാന്‍ താന്‍ തയ്യാറല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications